Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 6

ഞാൻ : എടൊ ചെറിയ ഒരു പ്രശ്നം ഉണ്ട്. കോളേജ് കഴിഞ്ഞു വരുന്ന വഴി സോജോ ബൈക്കിൽ നിന്നു വീണു. വല്ല്യ കൊഴപ്പങ്ങൾ ഒന്നും ഇല്ല. എന്നാലും ഇന്ന് വരാൻ പറ്റില്ലടോ…. നീ ഒരു കാര്യം ചെയ്യ് ആരാധനെയും കൊണ്ട് ഒന്ന് പോളിക്ക്. നാളെ ഞാൻ വരാം.

അനു : അയ്യോ നിനക്ക് എന്തെങ്കിലും പറ്റിയോ?…

ഞാൻ : ഇല്ല മോളെ, ഞാൻ ഫുട്ബോൾ ക്യാമ്പിൽ ആയിരുന്നു. അവൻ ഒറ്റക്കാണ് പോയത്….

അനു : ആഹ്ഹ്…. എന്നാൽ പിന്നേ നാളെ കാണാം. ഞാൻ കോളേജിലേക്ക് വരുന്നുണ്ട്. നമുക്ക് ആഘോഷം വീക്ക് എൻഡിൽ ആക്കാം… ടാ നിന്റെ വീട്ടിൽ അറിഞ്ഞാൽ…???

ഞാൻ : എന്റെ പൊന്നു, അനു…. നീ ഇപ്പോൾ തൽകാലം അതൊന്നും ആലോചിച്ചു എടങ്ങേറാവണ്ട. ഇത് എന്റെ കടമയാണ് എന്ന് കൂട്ടിയാൽ മതി…. ശരി ഞാൻ വിളിക്കാം ഹോസ്പിറ്റലിൽ ആണ്. ഓക്കേ….

കേസ് ജയിച്ചു. ഇന്ന് അവിടെ പോയി തകർക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ അപ്പോഴേക്കും അടുത്ത വള്ളിക്കെട്ട്…. പിറ്റേന്ന് രാവിലെ അനുവിനെ കാത്തുള്ള നിൽപ്പ് എനിക്കൊരു ആവേശം ആയി തോന്നി. മനസ്സിന് വല്ലാത്ത സന്തോഷം. നിന്ന നിൽപ്പിൽ തുള്ളിച്ചാടാൻ തോന്നുന്നു. ശരീരം തറയിൽ തന്നെയെങ്കിലും മനസ്സ് ഒരു റബ്ബർ പന്ത് പോലെ തുള്ളിചാടുകയാണ്.

ഞാൻ സെക്കന്റ് ഫ്ലോറിൽ നിന്നു കൊണ്ട് കോളേജിലേക്കുള്ള വഴി നോക്കി നിന്നു. എന്റെ കണ്ണുകളെ കുളിർപ്പിച്ചു കൊണ്ട് അനു കടന്നു വന്നു. ആകാശനീല സാരി… ആരാധനയുടെ ബര്ത്ഡേ അന്ന് ഞാൻ വാങ്ങിയതാണ് ആ സരി. എന്റെ ചുണ്ടുകൾ അറിയാതെ വിടർന്നു. അനു നടന്നു വരുന്നുണ്ട്. ഞാൻ ചുറ്റിലും നോക്കി. പിള്ളാരടക്കം സകലരും അനുവിനെ നോക്കുന്നുണ്ട്. മോന്ജ് എന്നൊക്കെ പറഞ്ഞാൽ ഓൾടെ മൊഞ്ചാണ്. മുഫി പിന്നിലേക്കിട്ട്

അനുവിന്റെ കണ്ണുകൾ മുകളിലേക്ക് ഉയർന്നു. ഞാൻ വലതു കൈ താടയിൽ ചേർത്തു ചിരിച്ചു. എനിക്കറിയാം ഇത്രയും കാലം അനുവിന് എന്നോടുള്ള ഇഷ്ടം മാത്രമായിരുന്നു എങ്കിൽ ഇനിയങ്ങോട്ട് അതിനപ്പുറം എന്തെല്ലോ ആയിരിക്കും. ആരാധന അവളുടെ ജീവന്റെ ജീവനാണ്. അപ്പോൾ ഞാൻ???? ഒരു രസം സ്വയം ചോദ്യങ്ങൾ ചോദിക്കാൻ….

അനുവിനെ എനിക്ക് കാണണം…. എന്നാൽ പെട്ടന്ന് അവളുടെ അടുത്തേക്ക് പോകാൻ എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. അനു അടുത്തുണ്ടായിട്ടും അകലെ പോൽ തോന്നുന്ന ആ ഒരു ഫീൽ, അത് കുറച്ചു സമയം കൂടെ ആസ്വദിക്കാൻ തോന്നുന്നു. നമുക്കെല്ലാവർക്കും ഉണ്ടാവാറില്ലേ അങ്ങനെ ഒരു ഫീൽ… നമ്മൾ എവിടേലും പോകുമ്പോൾ, അത് നമുക്കേറെ പ്രിയപ്പെട്ട സ്ഥലം ആണെങ്കിൽ ആ പോകുന്ന വഴി നമ്മൾ ആസ്വദിക്കാറില്ലേ, ആ സ്ഥലം പെട്ടന്ന് എത്തരുതേ എന്ന് നമ്മൾ കരുതറില്ലേ…. അത്രയും സമയം കൂടി നമുക്ക് അത് ആസ്വദിക്കാം എന്നതാണ് കാരണം.

അത് തന്നെ ആണ് ഇവിടെയും. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു. ഞാൻ അനുവിനെ തിരഞ്ഞു. സാറാ മാമിന്റെ കൂടെ നടന്നു പോകുന്നു. ഞാൻ പിന്നിൽ നടന്നു. ഇടക്ക് അനു പിന്നിലേക്ക് തിരിഞ്ഞു, ഉള്ളം കൈ മടക്കി എന്താ എന്ന അർത്ഥത്തിൽ ചോദിച്ചു. ഞാൻ കൈവിരൽ ഹാർട് ഷേപ്പ് പിടിച്ചു കാണിച്ചു. അനു ചിരിച്ചു കൊണ്ട് കവിൾ വീർപ്പിച്ചു കാണിച്ചു… മുഖം കൊണ്ട് പോകാൻ പറഞ്ഞു പെട്ടന്ന് സാറാ മാം തിരിഞ്ഞു…

സാറാ മാം : എന്താടാ…..

ഞാൻ : ഏയ്‌ ഒന്നുല്ല മാം… ഫുഡ്‌ കഴിച്ചോ മാം…..

സാറാ മാം തിരഞ്ഞു നിന്നു എന്നെ ഒന്ന് നോക്കി…. മാമിന്റെ വെളുത്ത കവിളുകൾക്കുള്ളിലൂടെ നാവിനെ കുത്തി ഒരു പുരികം പൊക്കി…..

സാറാ മാം : നീ കഴിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ….. ക്ലാസിൽ പോടാ….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025