Kambikuttan Malayalam

Sex stories Kambikuttan kambikathakal

നന്മ നിറഞ്ഞവൻ 5

അങ്ങനെ കല്യാണം ഒക്കെ വളരെ പെട്ടെന്ന് തന്നെ നടന്നു എല്ലാം ശുഭം വീട്ടിൽ ഇക്കയും ഇത്തയും ഒറ്റക്കാവും എന്നതിനാലും കുട്ടികളെ പെട്ടെന്ന് ചിലപ്പോൾ എന്റെ വീട്ടുകാർക്ക് അംഗീകരിച്ചു തരാൻ പറ്റില്ല എന്നതിനാലും ഞാൻ തത്കാലം ഇക്കയുടെ വീട്ടിൽ നിൽക്കാം എന്ന് തീരുമാനിച്ചു
അങ്ങനെ എന്റെ ആദ്യരാത്രി വന്നു ഞാൻ റൂമില വെയിറ്റ് ചെയ്യുന്നു
കുറച്ച് കഴിഞ്ഞപ്പോൾ അവൾ വന്നു എന്റെ നെസി(നെസ്‌ലീൻ)
അവൾ വന്നപാടെ വാതിൽ അടച്ചു കുറ്റിയിട്ടു
ഇക്കാക്ക എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നെസി പറഞ്ഞു
പറഞ്ഞോളൂ നെസി
എന്റെ ഉപ്പ നിര്ബന്ധിച്ചിട്ടാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്
അല്ലാതെ എനിക്ക് ഇക്കയെ എന്റെ ഭർത്താവ് ആയി കാണാൻ ഒരിക്കലും സാധിക്കില്ല എന്റെ ഉപ്പയുടെയും കണ്ണീർ അതു കാണാൻ വയ്യാത്തത് കൊണ്ടാണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് എന്നെപോലെ ഒരു രണ്ടാംകെട്ടുകാരിയെ ഇക്ക വിവാഹം കഴിക്കും എന്ന് ഞാൻ കരുതിയില്ല
അതുകൊണ്ട് ആണ് ഞാൻ ഇക്കയുടെ പേര് പറഞ്ഞത് ഇക്ക എന്നോട് ക്ഷമിക്കണം എനിക്ക് ഒരിക്കലും നിങ്ങളെ ഭർത്താവായി കാണാൻ സാധിക്കില്ല
ആ വാക്കുകൾ എന്നിൽ ഞെട്ടൽ ഉണ്ടാക്കിയെങ്കിലും ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വന്നു
എനിക്കറിയാം താൻ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല അതിനു തനിക്ക് പറ്റുകയും ഇല്ല കാരണം തന്റെ കണ്ണിൽ ഞാൻ വെറും ഒരു ഡ്രൈവർ ആണല്ലോ അല്ലെ പക്ഷെ ഞാൻ ഇതിനു സമ്മതിച്ചത് കൊണ്ട് ഇപ്പൊ ഒരുപാടാളുകൾ സന്തോഷത്തോടെ ഇരിക്കുന്നു എന്റെ ഉമ്മ മുതൽ തന്റെ ഉപ്പ വരെ ഇനി ഇപ്പൊ തനിക്ക് എന്നെ ഭർത്താവ് ആയി കാണാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല ഞാൻ എന്റെ ജീവിതാവസാനം വരെ മറ്റുള്ളവരുടെ മുന്നിൽ തന്റെ ഭർത്താവായിരിക്കും തനിക്കു മറ്റൊരാളെ കല്യാണം കഴിക്കണം എന്ന് തോന്നുന്ന അന്ന് ഞാൻ മാറിത്തരും അതുവരെ എനിക്ക് കൂടെ ചിലരുടെയെങ്കിലും സന്തോഷത്തിനു വേണ്ടി എന്നോടൊപ്പം ഒന്ന് നിൽക്കണം അതുപോലെ തന്നെ നൗരിക്കും നൂരിക്കും നല്ലൊരു ഉപ്പയായി മാറാനും എന്നെ അനുവദിക്കണം ഒരിക്കലും ഞാൻ ഒരു രീതിയിലും തന്നെ ഉപദ്രവിക്കില്ല മരണം വരെ ഒറ്റയ്ക്ക് ജീവിക്കാൻ ആയിരിക്കും എന്റെ വിധി എന്തായാലും ഗുഡ് നൈറ്റ്‌ എന്നുപറഞ്ഞു ഞാൻ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു അതിൽ കിടന്നു
ഞാൻ നിലത്തു കിടന്നോളാം എന്ന് നെസി പറഞ്ഞു
താനെന്നെ ഭർത്താവായി അംഗീകരിക്കാത്തിടത്തോളം കാലം ഞാൻ ഈ വിട്ടിൽ ആരുമല്ല അതുകൊണ്ട് ഈ കട്ടിലിൽ കിടക്കാനും എനിക്ക് അർഹതയില്ല അതിനു താൻ തന്നെയാണ് യോഗ്യ എന്നുപറഞ്ഞു ഞാൻ കണ്ണടച്ച് കിടന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025