Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

എന്റെ നാല് കൈവിരലുകളുടെ ഷേപ്പ് അവളുടെ വെളുത്ത കവിളിൽ ചുവന്നു തിണർത്തു കിടപ്പുണ്ട് ! അവളുടെ മുഖത്ത് വല്യ ഭാവ മാറ്റം ഒന്നും ഇല്ല . കണ്ണുകൾ നിറഞ്ഞു കലങ്ങിയിട്ടുണ്ട് . എന്നെ വല്ലാത്തൊരു നോട്ടം നോക്കി അവള് കരച്ചിലടക്കി . പക്ഷെ അവളറിയാതെ തന്നെ കണ്ണിൽ നിന്നും വെള്ളം പൊട്ടിയൊഴുകി .

ആദി വീണ വിഷമവും കുറ്റബോധവും , അവനെന്തേലും പറ്റിയോ എന്നുള്ള സങ്കടവും ഞാനടിച്ചതിന്റെ ദേഷ്യവുമെല്ലാം ആ നോട്ടത്തിലുണ്ട് . അവളൊന്നും മിണ്ടാതെ എന്റെ കയ്യിൽ നിന്നു കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് ചെന്നിരുന്നു .

എന്ത് പറയണം , എവിടെ തുടങ്ങണം എന്നറിയാതെ ഞാനും അവിടെ തന്നെ നിന്നു . ഞാൻ അവളെ ഒന്നുടെ നോക്കി . ആദിയെ വിഷമത്തോടെ ഉമ്മവെക്കുകയും അവന്റെ പുറത്തു തഴുകി ആശ്വസിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . പക്ഷെ എന്നെ മാത്രം മൈൻഡ് ഇല്ല ! അതിനിടയിലേക്ക് റോസ് മോള് കൂടി കയറി ചെന്നപ്പോൾ അവളെയും മഞ്ജുസ് അരികിൽ വിളിച്ചിരുത്തി .കലങ്ങിയ കണ്ണുകൾ ഇടം കൈകൊണ്ട് തുടച്ചും മൂക്ക് ചീറ്റിയുമൊക്കെ അവള് പിള്ളേരെ നോക്കുന്നുണ്ട് .

അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ എനിക്ക് എന്തോപോലെ ആയി . അതുകൊണ്ട് ഞാൻ ചെറിയ നിരാശയോടെ അവിടെ നിന്നും താഴേക്കിറങ്ങി , പോരും വഴിക്ക് ഒരു ടി-ഷർട്ടും എടുത്തിട്ടു . മുഖത്ത് വല്യ തെളിച്ചമില്ലാതെ ഗോവണി ഇറങ്ങി വന്ന എന്നെ മഞ്ജുസിന്റെ അമ്മയും ശ്രദ്ധിച്ചു .

“എന്താ മോനെ ? കുട്ടി എന്തിനാ കരഞ്ഞേ ?”
അമ്മച്ചി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു .

“ഏഹ്..അത് ..ആദി ഒന്ന് വീണു ..അതിന്റെയാ”
ഞാൻ പയ്യെ പറഞ്ഞു മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു .

“അയ്യോ..എന്നിട്ട് വല്ലതും പറ്റിയോ ?ഞാൻ ഒന്ന് പോയി നോക്കട്ടെ ”
ഞാൻ പറഞ്ഞത് കേട്ടതും അമ്മച്ചി എരിവ് വലിച്ചു . പിന്നെ നീക്കാനും ഇരിക്കാനും നേരമില്ലാത്ത പോലെ മുകളിലേക്ക് കയറി .

അമ്മച്ചി മുകളിൽ എത്തി മഞ്ജുസിന്റെ മുഖം കണ്ടാൽ ഒകെ മനസിലാവും എന്നെനിക്ക് ഉറപ്പായിരുന്നു . അടിയുടെ പാട് അത്രക്കുണ്ട് .

“മൈര്…”
മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു സ്വയം പറഞ്ഞു ഞാനെന്റെ അരിശം തീർത്തു . ഭാഗ്യത്തിന് മഞ്ജുസിന്റെ അച്ഛൻ ആ സമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല . മുകളിലേക്ക് പോയ അമ്മച്ചി പിന്നെ കുറെ സമയം കഴിഞ്ഞാണ് താഴേക്ക് വന്നത് . ഞാൻ ആ സമയമത്രയും മൂഡ് ഓഫ് ആയി ഉമ്മറത്തെ ചാര് കസേരയിൽ കിടന്നു . മുത്തശ്ശിയും കൂട്ടിനു ഉണ്ടായിരുന്നു . അവരോടു എന്തൊക്കെയോ മിണ്ടി പറഞ്ഞു ഞാൻ അങ്ങനെ ഇരുന്നു .

അതിനിടയ്ക്കാണ് മഞ്ജുവിന്റെ അമ്മ റോസ് മോളെയും എടുത്തുകൊണ്ട് ഉമ്മറത്തേക്ക് വന്നത് .

“മോന്..ചായ എടുക്കട്ടേ ?”
ഒന്നും സംഭവിക്കാത്ത മട്ടിൽ പതിവ് പോലെ അവര് വന്നു ചോദിച്ചു .

“ആഹ്…”
ഞാനതിനു പയ്യെ മൂളി . അതോടെ അവര് റോസിമോളെ എന്റെ മടിയിലേക്കിരുത്തി തിരികെ പോയി .

“ചാച്ചാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025