Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

അവളുടെ നൈറ്റിയിൽ പിടിച്ചു വലിക്കുകയും ചെയ്തു . മഞ്ജു അത് ശ്രദ്ധിച്ചില്ലെന്നോ , കാര്യമാക്കിയില്ലെന്നോ പറയാം . അവള് വേഗത്തിൽ നീങ്ങിയതിനൊപ്പം ആദിയും ഒപ്പം നീങ്ങി . മഞ്ജുസിന്റെ ഫോഴ്സ് കാരണം ചെറുക്കൻ കട്ടിലിൽ നിന്നും താഴേക്ക് “പൊത്തോം ” ന്നു പറഞ്ഞു വീണു .

“എടി എടി..കുട്ടി….”
എന്ന് ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ സംഭവിക്കാനുള്ളത് സംഭവിച്ചു . എങ്ങനെ വീണു , അവനു എന്തുപറ്റി എന്നറിയില്ലെങ്കിലും ആദിയുടെ കരച്ചില് നല്ല ശബ്ദത്തിൽ അവിടെ മുഴങ്ങി .

“സ്സ്….അയ്യോ…”
സംഭവിച്ച അബദ്ധം ഓർത്തു മഞ്ജുവും വാ പൊളിച്ചു നിന്നു. അപ്പോഴേക്കും റോസ് മോളെ ബെഡിലിരുത്തി ഞാൻ അങ്ങോട്ടെത്തി .

അപ്പോഴും കൊച്ചിനെ എടുക്കാതെ വാ പൊളിച്ചു നിന്ന മഞ്ജുസിനെ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് എന്തോ പോലെ തോന്നി . അവൻ വേദനിച്ചിട്ടോ എന്തോ നിലത്തു കമിഴ്ന്നു കിടന്നു അലറുന്നുണ്ട് . പിന്നെ ഒന്നും നോക്കിയില്ല ഒന്നങ്ങട് കൊടുത്തു .

“എവിടെ നോക്കിയാടി മൈരേ നടക്കുന്നെ …”
ഞാൻ പല്ലിറുമ്മി പറഞ്ഞതും എന്റെ കൈ അതോടൊപ്പം ഉയർന്നതും ഒപ്പമായിരുന്നു .

സാമാന്യം നല്ല അടി . എന്നെ ചെറിയ പേടിയോടെ നോക്കി മുഖം ചുളിച്ച അവളുടെ ഇടതു കവിളിൽ എന്റെ വലതു കൈ പതിഞ്ഞതും മഞ്ജുസ് ഒന്ന് ഇല്ലാണ്ടായി കാണും ! അവള് സ്വപ്നത്തിൽ വിചാരിച്ചു കാണില്ല. മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു പോയതോടൊപ്പം അവളുടെ മുടിയിഴകൾ മുഖത്തിന്റെ കാഴ്ച മറച്ചു . അടുത്ത് കിടന്ന മേശപ്പുറത്തു കൈയൂന്നി അവള് ബാലൻസ് ചെയ്തത് എനിക്കോർമ്മ ഉണ്ട് !

അവളെ ആ സമയത്തു അടിച്ചതിൽ എനിക്ക് വല്യ കുറ്റബോധം ഒന്നും തോന്നിയില്ല . ഞാൻ വേഗം ചെന്ന് ആദിയെ എടുത്തു ഉയർത്തി . ചെറുക്കൻ നെറ്റി ഇടിച്ചാണ് വീണിരിക്കുന്നത് . അവിടെയാകെ ചുവന്നു മുഴച്ചിട്ടുണ്ട് !ചെറിയ മുറിവും സംഭവിച്ചു അവന്റെ കുഞ്ഞു ചര്മത്തില് നിന്നു ചോരയും വരുന്നുണ്ട് .

“ഓഹ്ഹ്…ഓ …ഇല്ലെടാ അപ്പൂസേ..പോട്ടെ …”
ചെറുക്കന്റെ കരച്ചിലിൽ ചെവി പൊട്ടുന്ന പോലെ തോന്നിയിട്ടും ഞാനവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു . അതിനിടയ്ക്കാണ് നേരത്തെ മഞ്ജുസിനെ കൈവെച്ചതും ഓര്മ വന്നത് . ഞാൻ പയ്യെ ഒന്ന് തിരിഞ്ഞു നോക്കി .മേശപ്പുറത്തു ചാരി തന്നെ മഞ്ജു നിൽപ്പുണ്ട് .

“ചെ ..മോശം ആയി…”
ഞാൻ സ്വയം മനസിൽ പറഞ്ഞുകൊണ്ട് അവളുടെ നിൽപ്പ് നോക്കി . മുഖം മുടിയിഴ വീണ കാരണം അത്ര വ്യക്തമല്ല .

ഞാൻ ആദിയുടെ പുറത്തു തട്ടികൊണ്ട് റോസ് മോളെ നോക്കി . ഞാൻ മഞ്ജുവിനെ അടിക്കുന്നത് അവള് കണ്ടോ എന്തോ ..പെണ്ണ് ആദിയുടെ കരച്ചിലും നോക്കി കണ്ണ് മിഴിക്കുന്നുണ്ട് ! ഞാൻ പയ്യെ മഞ്ജുസിനടുത്തേക്ക് നീങ്ങി .

“ഇതിനെ പിടിച്ചേ മഞ്ജുസേ…”
ഞാൻ ചെറുക്കന്റെ കരച്ചില് മാറാൻ വേണ്ടി ഒന്നുമറിയാത്ത മട്ടിൽ പറഞ്ഞു അവളുടെ അടുത്തെത്തി . അപ്പോഴാണ് കക്ഷിയുടെ മുഖം ഞാൻ ശരിക്കു കാണുന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025