Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

ഒഴുക്കൻ മട്ടിൽ മൂളികൊണ്ട് അവളെന്നെ വീണ്ടും അവോയ്ഡ് ചെയ്തു കൈവിടുവിച്ചു . അതോടെ ഞാൻ ആകെ ചടച്ചു ! മഞ്ജുസ് ചുമ്മാ പോസ് ഇടുന്നതാവും എന്നൊക്കെ എനിക്ക് അറിയാമെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് അവിടെ നില്ക്കാൻ തോന്നിയില്ല. മഞ്ജു ആണേൽ ഒന്നും മിണ്ടുന്നില്ല, പിന്നെ അവളുടെ അമ്മയാണേൽ എന്നെ കുറ്റപ്പെടുത്തുന്ന പോലെ ഒരു സംസാരവും . ആ വീട്ടിൽ ഞാനാകെ ഒറ്റപ്പെട്ട പോലെ …ഞാൻ ഒന്നും മിണ്ടാതെ താഴേക്കിറങ്ങി . പിന്നെ ഹാളിലെ ടേബിളിൽ വെച്ച കാറിന്റെ കീയും എടുത്തു മുറ്റത്തേക്കിറങ്ങി . മഞ്ജുവിന്റെ അച്ഛൻ ആ നേരത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

“എവിടെക്കാ ഈ നേരത്തു?”
പുള്ളി ഞാൻ കാറിനടുത്തേക്ക് നീങ്ങുന്നത് കണ്ടു സംശയത്തോടെ തിരക്കി .

“അച്ഛാ അത്..എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛൻ മരണപ്പെട്ടു ..അത്യാവശ്യം ആയിട്ട് ഒന്ന് തിരിച്ചു പോണം ”
ഞാൻ വായിൽ വന്ന കള്ളം വീണ്ടും തട്ടിവിട്ടു .

“ഓഹ്..കഷ്ടം ആയല്ലോ …”
പുള്ളി എന്നെ നോക്കി എരിവ് വലിച്ചു .

“അതെ ..മഞ്ജുനോടും അമ്മയോടൊന്നും പറഞ്ഞിട്ടില്ല .അത് അച്ഛൻ പറഞ്ഞാൽ മതി ..ഞാൻ നാളെയോ മറ്റന്നാളോ ഇങ്ങോട്ടു തന്നെ വരാം..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് കാറിനകത്തേക്ക് കയറാൻ തുടങ്ങി .

“ഹ്മ്മ്…”
പുള്ളി അതിനു ഗൗരവത്തിൽ മൂളി . എന്റെ പെരുമാറ്റത്തിൽ ഇനി അങ്ങേർക്കും വല്ല സംശയം ഉണ്ടാരുന്നോ എന്തോ .

എന്തായാലും ഞാൻ കാറിനുള്ളിൽ കയറി ഇരുന്നു ഒരു ദീർഘ ശ്വാസം വിട്ടു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി . അന്നത്തെ ദിവസം അവിടെ കഴിച്ചു കൂട്ടുന്നത് വല്യ ബുദ്ധിമുട്ടായിരിക്കും എന്ന പെട്ടെന്നുള്ള തോന്നലിൽ ഞാൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി . വീട്ടിൽ പോകുന്നതിലും എളുപ്പം കോയമ്പത്തൂരിലെക്കു തിരിച്ചു പോകുന്നതാണെന്നു തോന്നി . അവിടെ പക്ഷെ ശ്യാം ഇല്ലാത്തതുകൊണ്ട് ഒറ്റക്ക് ബോറടി ആണ് . പിന്നെ വരുന്നത് വരട്ടെ എന്നുവെച്ചു അങ്ങോട്ടേക്ക് തന്നെ വിട്ടു .

ഒടുക്കം പതിനൊന്നു മണി ഒകെ ആയപ്പോൾ ഞാൻ നമ്മുടെ ഗസ്റ്റ് ഹൌസിൽ എത്തി .വളരെ സാവധാനം വണ്ടി വിട്ടതുകൊണ്ട് പതിവിലും കൂടുതൽ സമയമെടുത്തു. ഗേറ്റിൽ നിന്നിരുന്ന സെക്യൂരിറ്റി ആ സമയത്തുള്ള എന്റെ വരവിൽ അമ്പരന്നെങ്കിലും പതിവ് ചിരിയോടെ അഭിവാദ്യം ചെയ്തുകൊണ്ട് ഗേറ്റ് തുറന്നു .

“എന്ന സാർ ഡിഡീ ന്നു തിരുമ്പി വന്തിട്ടേൻ?”
എന്നെ നോക്കി സെക്യൂരിറ്റി ആയ പഴനിസ്വാമി തിരക്കി .

“ഒന്നും ഇല്ല സ്വാമി അണ്ണാ…ചുമ്മാ ”
ഞാൻ അങ്ങേരെ നോക്കി ചിരിച്ചുകൊണ്ട് കാർ അയാൾക്കു മുൻപിൽ നിർത്തി .

“ഗേറ്റ് ക്ളോസ് പണ്ണി കാർലെ കേറൂ പഴനിയണ്ണ..ഇന്ന് ഉള്ളിൽ കിടക്കാം ”
ഞാൻ അങ്ങേരെ നോക്കി ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025