Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

അവളതു ചോദിച്ചു വാങ്ങി എന്നൊന്നും പറയാൻ ഇല്ലെങ്കിൽ കൂടി അപ്പോഴത്തെ ദേഷ്യത്തില് എൻ്റെ സർവ കണ്ട്രോളും പോയി എന്ന് പറയാം . പിറ്റേന്ന് രാവിലെ ഞങ്ങള് അവളുടെ ചെറിയച്ഛന്മാരുടെ വീട്ടിലൊക്കെ പോയി ഉച്ചക്കത്തെ ശാപ്പാടുമൊക്കെ കഴിഞ്ഞു മൂന്നു നാല് മാണി ആകുമ്പോഴാണ് തിരിച്ചെത്തിയത് . നേരെ റൂമിൽ ചെന്നിരുന്നു ഞങ്ങളുടേത് മാത്രമായ ഒരു ലോകം ആസ്വദിക്കുകയായിരുന്നു ഞാനും മഞ്ജുവും . പിള്ളേരെ കളിപ്പിച്ചും പരസ്പരം കളിയാക്കിയുമൊക്കെ ഞങ്ങൾ ബെഡിൽ ഇരുന്നു .

സ്വല്പം കഴിഞ്ഞതോടെ മഞ്ജു മൊബൈലിൽ ഇരുന്നു ഏതോ സിനിമയും കാണാൻ തുടങ്ങി . ഹെഡ് സെറ്റ് ഒകെ ചെവിയിൽ തിരുകി അവള് ക്രാസിയിൽ ചാരി ഇരുന്നു . ഇടക്ക് റോസ്‌മോളോ , ആദിയോ അവളുടെ അടുത്തേക്ക് ചെന്നാൽ അവള് ഒന്ന് ചിരിക്കും എന്നല്ലാതെ മൈൻഡ് ചെയ്യില്ല . ഞാൻ അടുത്തുണ്ടെന്ന ധൈര്യത്തിലാണ് അതെല്ലാം നടക്കുന്നത് .

ഇടക്കു റോസിമോള് ചെന്ന് അവളുടെ ഹെഡ്‌സെറ്റിന്റെ വയറിൽ പിടിച്ചു വലിച്ചതോടെ അതൂരി പോന്നു . മഞ്ജു കണ്ണുരുട്ടികൊണ്ട് അവളെ അടിക്കുന്ന പോലെ കയ്യോങ്ങിയതോടെ പെണ്ണ് എൻ്റെ നെഞ്ചത്തേക്ക് പാഞ്ഞു കയറി .

“മ മ്മ ..”
അവള് മഞ്ജുസിനെ ചൂണ്ടി കാണിച്ചു ചിരിച്ചു .

“അവൾക്കു പ്രാന്ത് ആടി പൊന്നുസേ..അതിന്റെ അടുത്തേക്ക് പോണ്ടാ ട്ടാ ”
ഞാൻ അവളെ എൻ്റെ നെഞ്ചത്തേക്ക് ഇരുത്തികൊണ്ട് ചിണുങ്ങി . ആദി എൻ്റെ അരികിൽ തന്നെ ഇരുന്നു മൊബൈലും നോക്കി ഇരിപ്പുണ്ട് .

അതിനിടയ്ക്കാണ് പെണ്ണ് എന്നെ മൂത്രത്തിൽ കുളിപ്പിച്ചത് . അവളെ നെഞ്ചത്തേക്ക് കയറ്റി ഇരുത്തി കൊഞ്ചിക്കുന്നതിനിടെ പെണ്ണ് പണി പറ്റിച്ചു . ദേഹത്ത് നനവ് പടർന്നതോടെ തന്നെ എനിക്ക് കാര്യം മനസിലായി . അതുവരെ ഒച്ചവെച്ചു ഇരുന്ന റോസ്‌മോളും സൈലന്റ് ആയി എന്നെ നോക്കി . എന്തോ കയ്യിന്നു പോയി എന്ന് പെണ്ണിനും മനസിലായി കാണും !

“എന്ത് പണിയാടി പൊന്നുസേ കാണിച്ചേ ….ശീഈ”
ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അതിനും പെണ്ണിന് ചിരി തന്നെ മറുപടി .

“മുള്ളിയോ ?’
എന്റെ ഭാവം കണ്ടു മഞ്ജുസ് ഹെഡ് സെറ്റ് ചെവിയിൽ നിന്നെടുത്തു മാറ്റി സംശയത്തോടെ തിരക്കി . ഞാനതിനു പയ്യെ മൂളികൊണ്ട് അവളെയും എടുത്തു നിലത്തേക്കിറങ്ങി .

“ചാച്ചാ ..”
എന്റെ മുഖത്ത് തഴുകികൊണ്ട് പെണ്ണ് ചിരിച്ചു .

“പോടീ തെണ്ടി..”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി . പിന്നെ അവളുടെ കവിളിൽ ഉമ്മവെച്ചുകൊണ്ട് ബാത്റൂമിലേക്ക് കയറി . ആ സമയത്താണ് സംഭവം നടക്കുന്നത് . മഞ്ജു വീണ്ടും മൊബൈലിൽ തന്നെ ശ്രദ്ധിച്ചിരുന്നു . അതിനിടക്ക് ആദികുട്ടൻ അവളുടെ അടുത്തേക്ക് ചെന്ന് എന്തോ വികൃതി ഒപ്പിച്ച വകയിൽ അവളുടെ ഫോൺ കയ്യിൽ നിന്ന് തെന്നി നിലത്തേക്ക് വീണു .

അതിന്റെ ദേഷ്യത്തില് മഞ്ജുസ് അവനെ നോക്കി കണ്ണുരുട്ടി ഒച്ചവെച്ചതോടെ ചെക്കൻ കരഞ്ഞു . അതുകേട്ടാണ് ഞാനും റോസ്‌മോളും തിരിച്ചിറങ്ങുന്നത് . ഷർട്ട് ഒകെ ഊരികളഞ്ഞു മുണ്ട് മാത്രം ഉടുത്തു റോസിമോളെയും കയ്യിൽ പിടിച്ചു ഞാൻ പുറത്തേക്കിറങ്ങി . ആ ടൈമിലാണ് ചെക്കൻ “അമ്മാ …’ന്നു വിളിച്ചു തേങ്ങുന്നത് . അവനെ ശ്രദ്ധിക്കാതെ മഞ്ജുസ് ഫോൺ വീണത് എടുക്കാൻ താഴേക്കിറങ്ങി . ആ കൂട്ടത്തിൽ ആദി “അമ്മാ ..”ന്നു പറഞ്ഞു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025