Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

അച്ഛനെ കാത്തുനിൽക്കുന്നതിനിടയിൽ എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് അഞ്ജു പയ്യെ തിരക്കി .ഞാനാ ചോദ്യത്തിന് അവളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“എന്താ നീ ചിരിച്ചേ ?”
എന്റെ ഭാവം കണ്ടു അവൾ പുരികം ഉയർത്തി .

“ഏയ്..എനിക്കതിനു എന്ത് യോഗ്യതയാടി ഉള്ളത് ? ഞാൻ തന്നെ ഒരു ജീവിച്ചിരിക്കുന്ന പ്രേമ സ്മാരകം അല്ലെ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി . പിന്നെ കാറിൽ ചാരി കൈകെട്ടി നിന്നു.

“എന്നാലും പറയെടോ ..എന്നോട് ദേഷ്യം ഉണ്ടാവോ ?”
അഞ്ജു കാര്യമായി തന്നെ എന്നോട് ചോദിച്ചു . അത്രയും ക്ളോസ് ആയി , സോഫ്റ്റ് ആയി അവളെന്നോട് സംസാരിക്കുന്നത് തന്നെ ആദ്യമാണെന്ന് എനിക്ക് തോന്നി .

“എനിക്ക് ദേഷ്യം ഒന്നും ഉണ്ടാവില്ല ..പക്ഷെ നമ്മുടെ അച്ഛനും അമ്മയുമൊക്കെ ചിലപ്പോ വിഷമിക്കും ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു . അതുകേട്ടതും അവളൊന്നു പുഞ്ചിരിച്ചു .

“അല്ല..നീയിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കണേ ? വല്ല കൊളുത്തും ഉണ്ടോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഏയ് ..ഞാൻ ചുമ്മാ ഒരു ഇതിനു …”
അഞ്ജു കണ്ണ്കളടച്ചുകൊണ്ട് ചിരിച്ചു .

“ഹ്മ്മ്… അതൊക്കെ പോട്ടെ..നിന്റെ സങ്കല്പത്തിലുള്ള ചെക്കൻ എങ്ങനെയാ ? നമുക്ക് വേണേൽ അന്വേഷിക്കാടി. നിനക്കിപ്പോ കെട്ടാനുള്ള പ്രായമൊക്കെ ആയല്ലോ”
ഞാൻ അവളെ നോക്കി കാര്യമായി തന്നെ പറഞ്ഞതും പെണ്ണിന്റെ മുഖത്ത് പതിവില്ലാത്തൊരു നാണം വിരിഞ്ഞു .

“നിനക്കു ഇങ്ങനത്തെ വികാരം ഒകെ ഉണ്ടല്ലേ ?’
ഞനവളുടെ ഭാവം നോക്കി പയ്യെ ചിരിച്ചു .

“ഒന്ന് പോടോ ..എനിക്കങ്ങനെ ഒന്നുമില്ല . എനിക്ക് സത്യം പറഞ്ഞാൽ കണ്ണേട്ടനെ പോലത്തെ ഒരാളെ മതി ..”
അവളുടെ മറുപടി കേട്ട് ഞാനൊന്നു ചിരിച്ചു .

“ഞാനോ ? എനിക്കെന്തു കോപ്പാടി ഉള്ളത് ?”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

“എനിക്ക് നിന്നേം ചേച്ചിയേം കാണുമ്പൊ അസൂയ ആടോ ചങ്ങാതി . നിങ്ങളെന്തു അടിപൊളി ആയിട്ടാ ലൈഫ് എന്ജോയ് ചെയ്യണേ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025