Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 6

“നിനക്കെന്നെ ഇഷ്ടാണോ ?”
ഒറ്റ ശ്വാസത്തിൽ അഞ്ജുവിനെ നോക്കാതെ തന്നെ കാർത്തി രണ്ടും കൽപ്പിച്ചു അങ്ങ് ചോദിച്ചു . പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് തന്നെ അഞ്ജു ഒന്ന് ഞെട്ടി ..പിന്നെ വിശ്വാസം വരാതെ കാർത്തിയെ തന്നെ ഉറ്റുനോക്കി ..

“എന്തോന്ന് ?”
കേട്ടത് ശരിയാണോ എന്നറിയാൻ അഞ്ജു ഒന്നുടെ തിരക്കി ..

“നിനക്കെന്താ ചെവിയും കേട്ടൂടെ …എടി നിനക്കെന്നെ ഇഷ്ടമാണോ എന്ന് ?”
കാർത്തി ഇത്തവണ നാണക്കേടൊക്കെ മറന്നു അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു .

“ഇഷ്ടം ഉള്ളോണ്ടല്ലേ നിന്റെ കൂടെ ഞാൻ ഇങ്ങനെ വന്നിരിക്കുന്നത് …”
അവനെ നോക്കികൊണ്ട് തന്നെ അഞ്ജു മറുപടി നൽകി ..

“അങ്ങനത്തെ ഇഷ്ടം അല്ല ..ഐ മീൻ ..ലവ് ആയിട്ട് വല്ലോം ….”
കാർത്തി ധൈര്യം സംഭരിച്ചുകൊണ്ട് പയ്യെ ചോദിച്ചു …ഇത്തവണ അഞ്ജുവും ഒന്ന് അമ്പരന്നു ..അതുകൊണ്ട് തന്നെ അവൾക്കു ഒന്നും പറയാൻ കഴിഞ്ഞില്ല ..

“എടി , എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് …നിന്റെ അഭിപ്രായം എന്താ ?”
കാർത്തി ടെൻഷൻ ഒകെ മറന്നു ചിരിയോടെ തന്നെ ചോദിച്ചു . പക്ഷെ അഞ്ജു അത് അവന്റെ പ്ളേ ആണോ എന്ന മട്ടിൽ അടിമുടി ഒന്ന് നോക്കി ..

“പോടാ…ചുമ്മാ തമാശ പറയല്ലേ …”
കാർത്തിയുടെ ചോദ്യം കേട്ട് അഞ്ജു സ്വല്പം ഗൗരവം നടിച്ചു ,

“തമാശ ഒന്നും അല്ല …ആണെങ്കിൽ ഞാൻ ഇത്രേം വളഞ്ഞു മൂക്ക് പിടിക്കോ ?
എനിക്ക് ശരിക്കും നിന്നെ ഇഷ്ടാ ….നിനക്കു അത് ഇത്രേം കാലം ആയിട്ട് മനസിലായില്ലേ ?”
കാർത്തി സംശയത്തോടെ അവളെ നോക്കി പുരികം ഇളക്കി . അഞ്ജു പക്ഷെ അതിനു ഒന്നും മിണ്ടാതെ ചുറ്റും ഒന്ന് നോക്കികൊണ്ട് മുടി മാടിയൊതുക്കി …പെട്ടെന്ന് അവളുടെ ധൈര്യം ഒകെ ചോർന്നു പോയ പോലെ അവള് ശരിക്കു ഒരു പെണ്ണായി ..ഒന്നും മിണ്ടാതെ ഇരുന്ന അഞ്ജുവിന്റെ ഇടതു കൈത്തണ്ടയിലേക്ക് സ്വന്തം കൈവെള്ള അമർത്തികൊണ്ട് കാർത്തി ഒരു പടികൂടി കടന്നു ..അഞ്ജു അതോടു എതിർക്കാനും പോയില്ല..

“ശരിക്കും …ഇഷ്ടാണ് …പറ്റിക്കാൻ ഒന്നും അല്ല …”
അവൻ ശബ്ദം താഴ്ത്തി ഒന്നുടെ അത് ശരിവെച്ചു പറഞ്ഞു , പിന്നെ അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഒന്ന് പാളിനോക്കി ..അവളാകെ ത്രിശങ്കുവിലാണ് !

“നീ എന്തൊക്കെയാ പറയണേ കാർത്തി ….”
ഉള്ളിലുള്ള ചെറിയ സന്തോഷം പുറത്തു കാണിക്കാതെ അപ്പോഴും അഞ്ജു സംശയം പ്രകടിപ്പിച്ചു ?

“പറഞ്ഞതൊക്കെ സത്യമാണ് ..നിനക്ക് താൽപര്യമില്ലെങ്കിൽ വേണ്ട …ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞെന്നു കൂട്ടിയാൽ മതി ..”
അവളുടെ കയ്യിലെ പിടുത്തം വിടുവിച്ചു കാർത്തി കണ്ണിറുക്കി .അഞ്ജു അപ്പോഴും എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കാർത്തിയോട് അവൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല…പക്ഷെ ഇങ്ങനൊരു കാര്യം ഒരു പയ്യൻ മുഖത്ത് നോക്കി പറഞ്ഞപ്പോ ഉള്ള ഒരു വിമ്മിഷ്ടം ….

“നിനക്കെന്നോട് വേറെ ഒരു തരത്തിലും ഇഷ്ടം ഇല്ലേ ?”
കാർത്തി അവളുടെ നിശബ്ദത കണ്ടു ഒന്നുടെ തിരക്കി ..

അതിനും മറുപടി ഒന്നുമില്ല ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025