“ആണെങ്കി..നിനക്ക് എന്നേക്കാൾ കാര്യം വേറെ ആളുകൾ അല്ലെ പിന്നെ എന്താ “
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…മഞ്ജുസിനെ എനിക്കത്രേം ഇഷ്ടം ഉള്ളോണ്ടല്ലേ ഞാനിതു തുറന്നു പറഞ്ഞെ…”
ഞാൻ പതിയെ പറഞ്ഞു അവളുടെ റിയാക്ഷൻ നോക്കി..
“ഒരിക്കൽ കൂടി ഒന്ന് ക്ഷമിക്ക്…ഞാൻ വേണേൽ കാലു പിടിക്കാം ..”
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ കാൽചുവട്ടിലേക്കു ഇരുന്നു കൊണ്ട് രണ്ടു കാലും കൂട്ടിപ്പിടിച്ചു അവളെ നോക്കി..മഞ്ജു കാലുകൾ അനക്കാതെ എന്നെ ഗൗരവത്തിൽ നോക്കി..
“പ്ലീസ് പ്ലീസ് പ്ലീസ്….”
ഞാനവളുടെ കാലുകൾ കൂട്ടിപിണച്ചുകൊണ്ട് അടിയിലിരുന്നു കെഞ്ചി..
“നീ എന്തൊരു നാറിയാടാ…”
മഞ്ജു നിരാശയോടെ പറഞ്ഞു പതിയെ ചിരിച്ചു . കലങ്ങിയ കണ്ണുമായി അവളുടെ മുഖത്തൊരു നേർത്ത ചിരി വിടർന്നപ്പോൾ എനിക്ക് പ്രതീക്ഷ ആയി..
“സോറി…നാറിയെന്നോ തെണ്ടിയെന്നോ എന്ത് വേണേൽ പറഞ്ഞോ ..നോ പ്രോബ്ലം..”
ഞാൻ അവളെ ഒന്ന് സമാധാനിപ്പിക്കാനായി പറഞ്ഞു..
“നീ കാലു വിടെടാ ..ചുമ്മാ…”
അവൾ കാലുകൾ പിൻവലിക്കാനായി ശ്രമിച്ചുകൊണ്ട് എന്നെ നോക്കി..
ഞാൻ അവളുടെ കാൽപാദങ്ങൾ വിട്ടു അവളെ തറയിലിരുന്നുകൊണ്ട് നോക്കി..
“ഹോ…വല്ലാത്ത ജന്തു ..”
മഞ്ജു എന്നെ നോക്കി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു…
ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് സോഫയിലേക്കായി ഇരുന്നു..
“അതേയ്..അടിക്കുവൊന്നും ചെയ്യരുത് ..എനിക്കൊരു അബദ്ധം പറ്റി ..അതിനു ഞാനെന്തു വേണേൽ ചെയ്യാം..ഇനി ഉണ്ടാവില്ല..സത്യായിട്ടും….”
ഞാനവളുടെ കൈകടന്നു പിടിച്ചുകൊണ്ട് പറഞ്ഞു..
മഞ്ജു എന്നെ ഭാവ വ്യത്യസം ഏതും കൂടാതെ നോക്കി.
“എന്തേലും ഒക്കെ പറ മഞ്ജുസേ.അല്ലെങ്കി രണ്ടെണ്ണം പൊട്ടിക്കു…ഇങ്ങനെ മിണ്ടാതിരിക്കല്ലേ..”
ഞാൻ അവളെ കുലുക്കി കൊണ്ട് പറഞ്ഞു..
“എനിക്കൊന്നും പറയാനില്ല…നീ ഓരോന്ന് ചെയ്യുന്നെന്ന് ഞാൻ എന്ത് പറയാനാ..”
മഞ്ജു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..
“അങ്ങനല്ല മഞ്ജുസേ…പറ്റിപ്പോയി ..പിന്നെ ആലോചിച്ചു നോക്കുമ്പോ ഒക്കെ ഭയങ്കര വിഷമം ..മഞ്ജുസിനെ ഓർക്കുമ്പോ അത് കൂടി കൂടി വരുവാന്നെ ..മഞ്ജുസ് ഇങ്ങനെ എന്നോട് ചെയ്ത എനിക്കെന്തു വിഷമം തോന്നും…അതൊക്കെ ആലോചിച്ചപ്പോ…”
