അവൾ എന്റെ തുടയിൽ നുള്ളികൊണ്ട് ചിരിച്ചു..
“ആഹ്…”
ഞാൻ വേദന എടുത്ത പോലെ അവളെ നോക്കി..
“മ്മ്…എന്റെ ഹാപ്പി മൂഡൊക്കെ പോയി..നീ ഒറ്റ ഒരുത്തനാ കാരണം…ഞാൻ ഇന്ന് എത്ര ഹാപ്പി ആയിട്ട അവിടെന്നു പോന്നതെന്നു അറിയോ…”
മഞ്ജു പറഞ്ഞു നിർത്തിക്കൊണ്ട് എന്നെ നോക്കി..
ഞാൻ ഒന്നും മിണ്ടാൻ പോയില്ല..തെറ്റ് നമ്മുടെ ആണല്ലോ…
“എടാ..അച്ഛൻ പെട്ടെന്ന് ഓക്കേ പറഞ്ഞപ്പോ ഞാൻ എകസൈറ്റഡ് ആയി…ഞാൻ വിചാരിച്ചത് അച്ഛൻ സമ്മതിക്കില്ലെന്നാ…”
മഞ്ജു കൊച്ചുകുട്ടിയെ പോലെ എന്നോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു..
“എന്നിട്ട് ?”
ഞാൻ പതിയെ തിരക്കി..
“എന്നിട്ടെന്താ..ഇവിടെ വന്നപ്പോ നിന്റെ മറ്റേടത്തെ കഥ ..”
മഞ്ജു എന്നിൽ നിന്നും മാറി ദേഷ്യത്തോടെ നോക്കികൊണ്ട് പറഞ്ഞു.
“ഒരു കുത്തങ്ങു തരുവാ വേണ്ടേ ..തെണ്ടി …”
അവൾ എന്റെ കവിളിൽ പതിയെ കൈകൊണ്ട് തട്ടി വേദനിപ്പിച്ചുകൊണ്ട് പറഞ്ഞു..
ഞാൻ അതുകണ്ടു പതിയെ ചിരിച്ചു..
“ചിരിക്കാൻ പറഞ്ഞതല്ല…ഞാൻ സീരിയസ് ആണ്..അച്ഛൻ നിന്നെ കാണണം ന്നു പറഞ്ഞു…”
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി..
“എന്തിനു…അതൊന്നും വേണ്ട..”
ഞാൻ അവളുടെ അച്ഛനെ ഫേസ് ചെയ്യാനുള്ള മടി കാരണം ഒഴിഞ്ഞു മാറി..
“പിന്നെ…എപ്പോഴായാലും കാണേണ്ടതല്ലേ “
മഞ്ജു എന്നെ പ്രതീക്ഷയോടെ നോക്കി..
“അതൊക്കെ ഓക്കേ..എന്നാലും…”
ഞാൻ അവളെ നോക്കി കൈമലർത്തി..
“ഒരെന്നാലും ഇല്ല..ഞാനും കൂടെ വരുന്നില്ലേ പിന്നെന്താ ..”
അവളെന്റെ കൈപിടിച്ചു കൈത്തലത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..
“അത് വേണോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി..
“പിന്നെ നീ ഒറ്റയ്ക്ക് പോവോ ?”
അവൾ എന്നെയും അതെ നോട്ടം നോക്കി..
“ഓഹ്..തേങ്ങാക്കൊല….അതല്ല..അച്ഛനെ കാണണോ ന്നു “
