ഞാൻ ദേഷ്യംപിടിച്ചു തല ചികഞ്ഞുകൊണ്ട് തിരക്കി..
“പിന്നെ ഇത്ര നേരം നിന്നോട് പറഞ്ഞതെന്താടാ പന്നി..”
മഞ്ജു ആദ്യമായി സ്വല്പം ശബ്ദം ഉയർത്തി എന്നെ നോക്കി കണ്ണുരുട്ടി.
“പോണോ ?”
ഞാൻ അവളെ നോക്കി ശബ്ദം താഴ്ത്തി കെഞ്ചി..
“വേണം…പക്ഷെ ആദ്യം നിന്റെ ഈ കുട്ടിക്കളി ഒക്കെ മാറ്റണം.നീ ഒന്ന് മെച്വർ ആയി നടക്ക് ആദ്യം .”
അവൾ എന്നെ അടിമുടി ഒന്നുനോക്കികൊണ്ട് പറഞ്ഞു..
“ആഹ്..അത് തന്നെ അല്ലെ ഞാനും പറഞ്ഞത്..”
ഞാൻ ഒരാശ്വാസം പോലെ പറഞ്ഞു..
“നിന്റെ കോലം അല്ല പറഞ്ഞെ..ബീഹെവ് ആണ്…ആദ്യം സ്വന്തമായി വല്ലോം ചെയ്യാനും പറയാനും ഒകെ പഠിക്ക്”
അവൾ ഗൗരവത്തിൽ എന്നെ നോക്കി..
“അതൊക്കെ എനിക്കറിയാം..”
ഞാൻ ഒഴുക്കൻ മട്ടിൽ മഞ്ജു പറഞ്ഞതിനെ തള്ളിക്കളഞ്ഞു..
“മ്മ്..കണ്ട പെണ്ണുങ്ങളുടെ അടുത്താകും ചെയ്യലും പറച്ചിലും ഒക്കെ..”
മഞ്ജു എന്നെ നോക്കാതെ തന്നെ എനിക്കിട്ടൊന്നു കിട്ടിയ ഗ്യാപ്പിൽ താങ്ങി ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..
“അതേയ്..അത് കഴിഞ്ഞു പോയ സബ്‌ജക്ക്റ്റ് ആണ്..ഇനീം അത് പറഞ്ഞു എന്നെ ഇങ്ങനെ ..”
ഞാൻ അവളെ ദയനീയ ഭാവത്തിൽ നോക്കി .
മഞ്ജു എന്റെ ഭാവം കണ്ടു പതിയെ പുഞ്ചിരിച്ചുകൊണ്ട് കവിളിൽ തട്ടി..
“അച്ചോടാ …പാവം…പോട്ടെ പോട്ടെ ..”
അവളെന്റെ കവിളിൽ പതിയെ തഴുകി..
പിന്നെ സോഫയിൽ നിന്നെഴുനേറ്റു ..
“എണീക്കേടാ ..”
മഞ്ജു കൈകൊണ്ട് എന്നോട് എന്നെക്കണ് ആവശ്യപ്പെട്ടു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..
