Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

“നിങ്ങളെ എന്താ ഇരട്ട പെറ്റതോ..എപ്പോ നോക്കിയാലും ഒപ്പം ആണല്ലോ..”

മഞ്ജു ശ്യാമിനെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു .

അങ്ങനെ അവൻ മനസില്ല മനസോടെ എഴുനേറ്റു . പുറകിലെ സീറ്റിലേക്ക് മാറി ഇരുന്നു . അതോടെ മഞ്ജുസ് ചാടി കയറി എന്റെ അടുത്തേക്കിരുന്നു .

അവളുടെ പതിവ് സ്മെൽ അടുത്തേക്കിരുന്നപ്പോൾ തന്നെ എന്നിലേക്ക് അടിച്ചു കയറി . അവൾ വലതു തോൾ എന്റെ ഇടം തോളിലേക്ക് ഉരുമ്മിയാണ് ഇരുന്നത് .

ഞാൻ മൈൻഡ് ചെയ്‌യുന്നില്ലെന്ന് കണ്ടപ്പോൾ മഞ്ജുസ് എന്നെ ചെരിഞ്ഞു നോക്കി .

ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കി പുരികം ഉയർത്തി .

“ചുമ്മാ..”

അവൾ ചിരിച്ചു കാണിച്ചുകൊണ്ട് എന്റെ തുടയിൽ നുള്ളി.

“ആഹ്…”

ഞാൻ പല്ലിറുമ്മി ശബ്ദം അടക്കികൊണ്ട് വാ പൊളിച്ചു . പിന്നെ ദേഷ്യത്തോടെ അവളുടെ വലതു തുടയിൽ അതുപോലെ ജീന്സിനു മീതേകൂടി നുള്ളി…

“ആഹ്…ഊഊ “

മഞ്ജു ഞാൻ നുള്ളി പറിച്ച വേദനയിൽ ഒന്ന് പിടഞ്ഞു . പിന്നെ എന്റെ കാലിൽ ഒരു ചവിട്ടു ചവിട്ടി…

കാലു വേദനിച്ചപ്പോൾ ഞാൻ അവളുടെ ദേഹത്ത് നിന്നുള്ള പിടിവിട്ടു .

“ആഹ്..എന്ത് പിച്ചൽ ആടാ ഇത്..ഓ ..എന്റെ തോല് പോയിന്ന തോന്നുന്നേ “

മഞ്ജു തുട ഉഴിഞ്ഞുകൊണ്ട് ശബ്ദം താഴ്ത്തി സ്വകാര്യം പറയും പോലെ പറഞ്ഞു .

“അപ്പൊ നീ പിച്ചിയതോ “

ഞാൻ അവളോടായി ദേഷ്യപ്പെട്ടു .

“അത് പതുക്കെ അല്ലെ..”
അവൾ ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു .

“അത് മഞ്ജുസ് പറഞ്ഞ മതിയോ..എനിക്കാ വേദന “

ഞാൻ ചിരിയോടെ പറഞ്ഞു .

“അയ്യടാ ..”

എന്റെ ചിരി കണ്ടു അവളൊന്നു ആക്കിയ പോലെ മുഖം വക്രിച്ചു .പിന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്ന് മൊബൈൽ എടുത്തു നോക്കി .

ഞാൻ പുറകിലേക്കും മുന്പിലേക്കുമൊക്കെ നോക്കി . എല്ലാവരും ഉറക്കത്തിലോ ക്ഷീണത്തിലോ ഒക്കെയാണ് . പുറകിലെ സീറ്റിൽ നിന്നും മാത്രമേ സംസാരം ഒക്കെ കേൾക്കുന്നുള്ളു . പെണ്കുട്ടികളൊക്കെ ഉറങ്ങി കഴിഞ്ഞിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025