ഞാൻ ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു ബെഡിലേക്ക് കയറി അവളുടെ വയറ്റിലേക്ക് തലചേർത്തു കിടന്നു .
“വേണേൽ എന്റെ അച്ഛനോട് ചോദിച്ചു നോക്ക്..പുള്ളിയാണ് ഒകെ സോൾവ് ആക്കിയത്..”
മഞ്ജുസ് എന്റെ തലമുടി കയ്യെത്തിച്ചു പിടിച്ചു വലിച്ചു വേദനിപ്പിച്ചു പയ്യെ പറഞ്ഞു .
“ഓ …എന്നിട്ട് പിന്നെ എന്താ ഇപ്പൊ ഡീസന്റ് ആയത് ? ”
അവളുടെ ഇപ്പോഴത്തെ സ്വഭാവം ഓർത്തു ഞാൻ ചോദിച്ചു .
“അതോ ,ടീച്ചിങ് കോഴ്സ് ഒകെ എടുത്തപ്പോ കുറച്ചു ബോധം വെച്ചു , ആക്ച്വലി എനിക്ക് ഇതും വല്യ ഇന്ററസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല..എനിക്ക് ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ വല്യ പൊസിഷനിൽ ജോലി ചെയ്യണം എന്നൊക്കെ ആയിരുന്നു ആഗ്രഹം…”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“എന്നിട്ടു എന്തെ ? എടുത്തിട്ട് പൊങ്ങിയില്ലേ ?”
ഞാൻ തലചെരിച്ചു മഞ്ജുസിനെ നോക്കി .
“അതിനു എടുക്കാൻ ശ്രമിച്ചിട്ടില്ലല്ലോ . പിന്നീടെപ്പോഴോ ടീച്ചിങ് പ്രൊഫെഷൻ തലയിൽ കയറി ..അങ്ങനെ അത് മതിയെന്ന് വെച്ചു..അതുകൊണ്ട് നിന്നെയൊക്കെ കാണാൻ പറ്റി ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തലയിൽ തഴുകി.
“അല്ലായിരുന്നേൽ ചിലപ്പോ വല്ല യൂറോപ്പിലോ അമേരിക്കയിലോ കാനഡയിലോ ഒക്കെ ഒരു പയ്യനെയും കെട്ടി ഇപ്പൊ അടിച്ചു പൊളിച്ചു നടന്നേനെ ..”
മഞ്ജുസ് സ്വല്പം ഗമയിൽ പറഞ്ഞു .
“ഉവ്വ ഉവ്വ ..ഈ മൂഞ്ചിയ സ്വഭാവം വെച്ചല്ലേ നീ അടിച്ചുപൊളിക്കുന്നത് ..നടന്നത് തന്നെ..”
ഞാൻ ചിരിയോടെ പറഞ്ഞു .
“എന്താടാ എന്റെ സ്വഭാവത്തിന് കുഴപ്പം ?’
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
“ഏയ് ഒരു കുഴപ്പവും ഇല്ല …ബെസ്റ്റ് അല്ലെ ”
ഞാൻ കളിയാക്കികൊണ്ട് അവളുടെ മുലകളിലൊന്നിനെ പിടിച്ചു ഞെക്കി .
“സ്സ്….”
അത് പ്രതീക്ഷിക്കാതിരുന്നാൽ കൊണ്ട് അവളൊന്നു ഞെട്ടി . പിന്നെ എന്റെ കൈതട്ടികൊണ്ട് ചിരിച്ചു .
“എടാ നമുക്ക് വെക്കേഷൻ ആയാൽ ഒരു ട്രിപ്പ് പോണം ..ലോക്കൽ ഒന്നും വേണ്ട , ഇന്റർനാഷണൽ ആയിക്കോട്ടെ ”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്നോണം പറഞ്ഞു .
“ആഹ്..ആലോചിക്കാം ..”
ഞാൻ പയ്യെ പറഞ്ഞു അവളുടെ ദേഹത്ത് നിന്നും എഴുനേറ്റു ഒരു വശത്തേക്കായി ചെന്ന് കിടന്നു .
“അതെന്താടാ അങ്ങനെ..നിനക്ക് ഇന്ററസ്റ്റ് ഇല്ലേ ?’
