Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“മ്മ്…പിന്നെ ഞാൻ വേറൊരു കാര്യം ചോദിയ്ക്കാൻ വന്നതാ , നമ്മള് വഴക്കിടുന്ന കാര്യം നീ അമ്മയോട് പറയാറുണ്ടോ ?”
ഞാൻ ഇന്നലെ കയറി വന്നപ്പോൾ മഞ്ജുസിന്റെ അമ്മ ചോദിച്ചതോർത്തു ഞാൻ സംശയപൂർവം അവളെ നോക്കി .

“എന്ത് വഴക്ക് ? ഏതു അമ്മ ? നീ എന്തൊക്കെയാ പറയുന്നേ ?”
എന്റെ ചോദ്യത്തിന് ഉരുണ്ടു കളിച്ചു മഞ്ജുസ് തിരിച്ചു ചോദ്യങ്ങൾ ഇട്ടു . അത് കേട്ടപ്പോഴേ അവള് നുണ പറയുവാണെന്നു എനിക്ക് മനസിലായി .

“ചുമ്മാ ഉരുളല്ലേ ..ഞാൻ ഒന്നങ്ങു തരും..”
അവളുടെ ഇടതു തുടയിൽ നുള്ളി ഞാൻ പല്ലിറുമ്മി പറഞ്ഞതും അവൾ ചിണുങ്ങി.

“അആഹ്..ഹാ…ഡാ ഡാ..”
അവൾ പല്ലിറുമ്മി എന്നെ നോക്കി മുഖം വീർപ്പിച്ചു .

“അപ്പൊ പിന്നെ അമ്മ ഗണിച്ചു പറഞ്ഞതാണോ ? ”
ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു അവളെ പിടിച്ചെഴുന്നേല്പിച്ചു .

“ആഹ്..എനിക്കറിഞ്ഞൂടാ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു മുഖം തിരിച്ചു .

“നിനക്കറിയാം…ചുമ്മാ അഭിനയിക്കുവൊന്നും വേണ്ട ..അല്ലെങ്കി നിങ്ങള് തമ്മിലിപ്പോ പ്രെശ്നം ഒന്നുമില്ലല്ലോ എന്ന് നിന്റെ തള്ള ചോദിക്കണ്ട കാര്യം ഇല്ല..”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞതും അവളുടെ മുഖം മാറി .

“ഹലോ…വല്ലോം പറയാൻ ഉണ്ടെന്കി എന്നെ പറഞ്ഞ മതി ..വീട്ടുകാരെ പറയണ്ട ..”
എന്റെ “തള്ള ” എന്നുള്ള വിളി ഇഷ്ടപെടാത്ത മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“ഹലോ ന്നാ ? നീയെന്തിനാ അതിനു ചൂടാവുന്നെ ?”
അവളുടെ മുഖം മാറിയത് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു .

“ഡാ ചെക്കാ ..നീ എന്റെ കെട്ടി എന്നുവെച്ചു കൂടുതല് ആളാവല്ലേ , അയ്യടാ അവന്റെ ഒരു ചോദ്യം ചെയ്യല് ..”
മഞ്ജുസ് പുച്ച്ചം വാരിവിതറി എന്നെ തുറിച്ചു നോക്കി .

“ഓ ..അങ്ങനെ ആണല്ലേ ..എന്ന ശരി..”
ഞാൻ സ്വല്പം വിഷമം അഭിനയിച്ചു പയ്യെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു . എന്റെ മുഖം മാറിയതും മഞ്ജുസിനു പെട്ടെന്ന് പറഞ്ഞത് അബദ്ധമായെന്ന് തോന്നിത്തുടങ്ങി . പെട്ടെന്ന് എഴുനേൽക്കാൻ തുനിഞ്ഞ എന്റെ കയ്യിൽ അവൾ ഇരുകൈകൊണ്ടും കടന്നു പിടിച്ചു .

“നീ എങ്ങോട്ടാ ?”
മഞ്ജുസ് വെപ്രാളത്തോടെ ചോദിച്ചു എന്നെ നോക്കി .

“എങ്ങോട്ടേലും..നീ കൈവിട്..നമുക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഇല്ലല്ലോ , അപ്പൊപിന്നെ ഇവിടിരുന്നു ഭർത്താവുദ്യോഗസ്ഥൻ ചമയണ്ട കാര്യവും ഇല്ല..”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു അവളുടെ കൈവിടുവിക്കാൻ ശ്രമിച്ചു . പക്ഷെ മഞ്ജുസ് വിടാൻ കൂട്ടാക്കിയില്ല.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025