Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“സോറി ..ഞാൻ ചുമ്മാ പറഞ്ഞതാ …”
എന്റെ മട്ടും ഭാവവും മാറിയത് കണ്ടു വിഷമം വന്ന മഞ്ജുസ് പെട്ടെന്ന് എന്നെ നോക്കി കൊഞ്ചി .

“അങ്ങനെ നിനക്ക് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് , സോറി പറഞ്ഞാൽ ഒക്കെ തീർന്നെന്നാണോ ? നിനക്ക് പോലും എന്നെ ഒരു വിലയില്ല. പിന്നെ ബാക്കിയുള്ളോരുടെ കാര്യം പറഞ്ഞിട്ടെന്താ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ കൈ ബലമായി വിടുവിച്ചു .

“കവി..പ്ലീസ് ..നീ ഇങ്ങനെ ഒന്നും പറയല്ലേ ഡാ ..”
മഞ്ജുസ് വീണ്ടും എന്റെ കയ്യിൽ പിടിച്ചു ചിണുങ്ങി .

“പിന്നെ എങ്ങനെ പറയണം …?”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“പ്ലീസ് ….”
അവൾ കൊഞ്ചിക്കൊണ്ട് എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു . രണ്ടു കയ്യും എന്റെ കഴുത്തിലൂടെ ചുറ്റി അവളെന്നെ പുണർന്നു പിടിച്ചു . നല്ല കുത്തൽ ഉള്ള വിയർപ്പു ഗന്ധം ആയിരുന്നു അവൾക്ക്..

“ഫീൽ ആയോ ? ”
അവൾ എന്റെ കഴുത്തിൽ കൈചുറ്റി പയ്യെ ചോദിച്ചു .

“ആയെങ്കി ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“സോറി…ഞാൻ ശരിക്കും തമാശക്ക് പറഞ്ഞതാ ”
മഞ്ജുസ് എന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് പറഞ്ഞു . അതോടെ അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക് ചുണ്ടിന്റെ ഷേപ്പിൽ എന്റെ കവിളിൽ പതിഞ്ഞു കിടന്നു !

“മ്മ്…എന്ന പറ..നീ വല്ലോം അമ്മേടെ അടുത്ത് എഴുന്നള്ളിച്ചോ ?”
ഞാൻ അവളുടെ പുറത്തു കൈകൾ കൊണ്ട് തഴുകി പയ്യെ ചോദിച്ചു .

“അങ്ങനെ ഒക്കെ ചോദിച്ച…”
മഞ്ജുസ് ചിരിച്ചു .

“അപ്പൊ പറഞ്ഞു…മ്മ്മ്..ഇനി കൂടുതൽ വിശദീകരിക്കണം എന്നില്ല..”
അവളുടെ ചിരിയുടെ അർഥം മനസിലായെന്നോണം ഞാൻ പയ്യെ പറഞ്ഞു .

“എന്നുവെച്ചാൽ..ചെറിയ പിണക്കം ഒക്കെ ഉണ്ടാവും എന്നെ പറഞ്ഞുള്ളു…”
മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് പറഞ്ഞു .

“സ്…പതുക്കെ ഇറുക്കെടി ..എന്ത് നാറ്റം ആണ് നിന്നെ..”
അവളുടെ എല്ലാം കൂടിക്കുഴഞ്ഞ കുത്തൽ ഉള്ള സ്മെൽ ഓർത്തു ഞാൻ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു .

“ഓ പിന്നെ ..”
അവൾ ആ വാദം തള്ളിക്കൊണ്ട് ചിരിച്ചു .

“ഒരു പിന്നേം ഇല്ല …ഇമ്മാതിരി ആളെ ബോധം കെടുത്തുന്ന സ്പ്രേ ഒന്നും ഇനി യൂസ് ചെയ്യണ്ട ..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ അടർത്തി മാറ്റി .അപ്പോഴാണ് എന്റെ കവിളിൽ അവളുടെ ലിപ്സ്റ്റിക് പറ്റിയത് മഞ്ജുസ് കാണുന്നത് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025