Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

ഞാൻ അവളുടെ വയറിൽ കയ്യെത്തിച്ചു നുള്ളി .

“സ്സ്…ഹി ഹി ഹി ..”
എന്റെ നുളളലിൽ ചെറുതായി വേദനിച്ചിട്ടും മഞ്ജുസ് ചിരിച്ചു .

“അതല്ല പോത്തേ. എന്നെ കുറിച്ചു അവറ്റകളൊന്നും പറഞ്ഞില്ലേ ? എന്തോ ഞാൻ കാണാൻ നിന്നെക്കാൾ യങ് ആണെന്നോ ? സുന്ദരൻ ആണെന്നോ ഒക്കെ അവര് പറയുന്ന പോലെ കേട്ടല്ലോ..”
മഞ്ജുസിനെ ഒന്ന് ചൊറിയാനായി ഞാൻ പയ്യെ ഗമയിൽ തിരക്കി .

“ഓഹോ അങ്ങനെ ഒക്കെ പറഞ്ഞോ ? അതിനു കണ്ണ് കാണാത്ത ഫ്രെണ്ട്സ് ഒന്നും എനിക്കില്ലല്ലോ..പിന്നെയാരാ ഈ പൊട്ടത്തരം ഒക്കെ പറഞ്ഞെ ആവോ ”
മഞ്ജുസ് കൈമലർത്തി ചിരിച്ചു . ചുളുവിൽ എനിക്കിട്ടു താങ്ങുന്നതാണ് !

“ദേ ..കൂടുതൽ സ്മാർട്ട് ആവല്ലേ..നിനക്ക് അസൂയ അല്ലെടി മിസ്സെ? ഞാൻ കണ്ടു..അവര് പറഞ്ഞപ്പോ നിന്റെ മുഖത്ത് ഒരു കോംപ്ലെക്സ് വർക്ഔട് ആവുന്നത്..”
ഞാൻ അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ..നീ വല്യ ഹൃതിക് റോഷൻ അല്ലെ..ഒന്ന് പോടാ..അസൂയ പോലും..ഹ്മ്മ്മ് ”
മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു .

“ഹി ഹി..മതിയെടി ,,നീ ഇങ്ങനെ കരയണ്ട ..”
അവളുടെ ദേഷ്യം കണ്ടു ഞാൻ കളിയാക്കി..

“പോടാ ..ഇതൊക്കെ പറഞ്ഞു സ്വയം സമാധാനിച്ചോ.. ഒരു ചുന്ദരൻ ”
മഞ്ജുസ് എന്നെ നുള്ളികൊണ്ട് കളിയാക്കി .

“ചുന്ദരൻ അല്ലെങ്കി പിന്നെ നീ എന്തിനാടി എന്നെ കെട്ടിയെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അതിപ്പോ ഒരബദ്ധം ഒക്കെ ഏതു പോലീസുകാരനും പറ്റും”
മഞ്ജുസ് വിടാൻ ഭാവമില്ലാത്ത മട്ടിൽ പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി .

“ഉവ്വ ഉവ്വ ..കണ്ടാൽ നിന്റെ അനിയനെ പോലെ ഉണ്ടെന്ന എല്ലാവരും പറഞ്ഞെ , ദാറ്റ് മീൻസ് യു ആർ കിളവി..”
ഞാൻ മഞ്ജുസിനെ കളിയാക്കാനായി കൊഞ്ചി പറഞ്ഞു .

“കിളവി നിന്റെ..ഡാ ചെക്കാ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണ്ട ട്ടോ ”
മഞ്ജുസ് എന്റെ ടീസിംഗ് കേട്ട് പെട്ടെന്ന് ചൂടായി എന്റെ വയറ്റിൽ നുള്ളി .

“അആഹ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025