Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

“ഒരു ഒന്നൊന്നര മണിക്കൂർ കൂടിയേ ഉള്ളു..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ടി.വി യിൽ തന്നെ കണ്ണ് നട്ടു.

”ഒന്നര മണിക്കൂറോ ? ”
മഞ്ജുസ് കണ്ണ് മിഴിച്ചു എന്നെ നോക്കി .

“ആഹ് ..എന്താ ?”
ഞാനവളെ ചിരിയോടെ നോക്കി .

“ഒലക്ക ..അത് ഓഫ് ചെയ്തേ..മതി കണ്ടത്. അത്ര നേരം ഒന്നും കാത്തിരിക്കാൻ എനിക്ക് വയ്യ , നമുക്ക് റൂമിൽ പോകാം ”
മഞ്ജുസ് പതിവില്ലാതെ കൊഞ്ചിക്കൊണ്ട് എന്റെ നെഞ്ചിൽ ഷർട്ടിന് മീതേകൂടി കയ്യൂഴിഞ്ഞു .

“നീ അതിനു എന്നെ കാത്തിരിക്കുവൊന്നും വേണ്ട , ഉറക്കം വരുന്നുണ്ടേൽ പോയി കിടന്നോ..ഞാൻ ഇത് കഴിഞ്ഞിട്ട് വന്നേക്കാം ”
അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പതിയെ പറഞ്ഞു ഞാൻ ടി.വി യിലേക്ക് ശ്രദ്ധിച്ചു .

“ആഹാ ..എന്ന അങ്ങനെ ഇപ്പൊ കാണണ്ട ..”
അവൾ പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും അകന്നു മാറി റീമോർട് എടുത്തു ടി.വി ഓഫ് ചെയ്തു . അത് മാത്രം എനിക്കത്ര ഇഷ്ടപ്പെട്ടില്ല ! നമ്മളെ ഊശിയാക്കുന്ന പോലത്തെ ഏർപ്പാട് ആണ് .

“ഓൺ ചെയ്യ് ..”
ഞാൻ ദേഷ്യം പരമാവധി സഹിച്ചു അവളുടെ മുഖത്ത് നോക്കാതെ പയ്യെ പറഞ്ഞു .സ്വരം കുറച്ചു കടുപ്പിച്ചായിരുന്നു സംസാരം എന്നുമാത്രം !

“സൗകര്യം ഇല്ല..മതി കണ്ടതെന്ന് പറഞ്ഞില്ലേ , ഇനി വന്നേ ..”
മഞ്ജു എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു .

പക്ഷെ ഞാൻ അവളുടെ കൈ തട്ടികൊണ്ട് മഞ്ജുസിനെ കടുപ്പിച്ചൊന്നു നോക്കി . എന്റെ നോട്ടം കണ്ടതും മഞ്ജുസ് ഒന്ന് ശങ്കിച്ചു . !പിന്നെ സ്വല്പം പേടിയോടെ പറഞ്ഞു റിമോർട്ട് എന്റെ മടിയിലേക്കിട്ടു .

“ഇന്നാ ..”
ടി.വി ഓഫാക്കിയത് എനിക്കിഷ്ട്ടപ്പെട്ടിട്ടില്ലെന്നു എന്റെ നോട്ടം കണ്ടപ്പോഴേ കക്ഷിക്ക്‌ മനസിലായിട്ടുണ്ട് .
മാത്രമല്ല മീരയുടെ വീട്ടിൽ വെച്ച് ഒരു ഉടക്ക് ഉണ്ടായാൽ അവൾക്കും നാണക്കേട് ആണ് . റിമോർട്ട് മടിയിൽ വീണതും ഞാനതെടുത്തു വീണ്ടും ടി.വി ഓൺ ചെയ്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025