Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

ഞാൻ ചിരിയോടെ അവളെ നോക്കി .

“പോടാ ..എനിക്ക് വല്യ മാറ്റം ഒന്നുമില്ല ..”
മഞ്ജുസ് തലപര്യമില്ലാത്ത പോൽ ചിണുങ്ങി .

“ആയിക്കോട്ടെ..എന്നാലും പറ ..അറ്‌ലീസ്റ്റ് മീര അയാളുടെ സിസ്റ്റെർ ആണെന്നെങ്കിലും എന്നോട് പറയരുന്നു ..”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളെ നോക്കിയതും മഞ്ജുസ് ഒന്ന് പുഞ്ചിരിച്ചു .

“ഇപ്പൊ കവി അറിഞ്ഞില്ലേ ?ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് തന്നെ വെച്ചിട്ട് ഞാൻ പറയാഞ്ഞതാ ..”
മഞ്ജുസ് പുഞ്ചിരി തൂക്കികൊണ്ട് പറഞ്ഞു .

“ഇതൊക്കെ വിശ്വസിക്കാമോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ചിരിച്ചു .

“വേണേൽ മതി .പിന്നെ ബ്രദർ എന്ന് പറയുമ്പോ അവളുടെ കൂടപ്പിറപ്പ് ഒന്നുമല്ല . അവളുടെ വല്യച്ഛന്റെ മകൻ ആയിരുന്നു ആദർശ് ..”
മഞ്ജുസ് ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി .

“ആഹാ …”
ഞാൻ മഞ്ജുസിന്റെ കുമ്പസാരം കേട്ട് ആകാംക്ഷയോടെ ഇരുന്നു .

“മ്മ് ..ഇടക്കൊക്കെ അവളുടെ വീട്ടിൽ വരും എന്നല്ലാതെ ഞങ്ങളോടൊന്നും അവൻ അത്ര സംസാരിക്കില്ല . സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെയൊക്കെ അവൻ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് തന്നെ ദേഷ്യം തോന്നും ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു പുഞ്ചിരിച്ചു . എന്തോ ഇപ്പോൾ പഴയതൊക്കെ ഓർത്തെടുക്കുമ്പോൾ അവൾക്കൊരു സന്തോഷം !

“എന്നിട്ട് ..നിങ്ങളെങ്ങനെ ജോയിന്റ് ആയി ?’
ഞാൻ സംശയത്തോട് ചോദിച്ചു .

“അതൊക്കെ ആയി..നമ്മള് തമ്മിൽ ജോയിന്റ് ആയില്ലേ. പിന്നാണോ ഇത് ..”
മഞ്ജുസ് എന്നെ ചിരിയോടെ നോക്കി .

“ഹാഹ് ..നമ്മുടെ കാര്യം ഒക്കെ അവിടെ നിക്കട്ടെ..നീയിപ്പോ ഇത് പറ ”
ഞാൻ അവളുടെ ആവശ്യമില്ലാത്ത ഉപമ തള്ളിക്കൊണ്ട് പ്രോത്സാഹിപ്പിച്ചു .

“മ്മ് …”
അവളൊന്നു അമർത്തി മൂളികൊണ്ട് വീണ്ടും തുടങ്ങി .

“ഒരു ദിവസം ഞാൻ മീരയുടെ കൂടെ ഈ പറയുന്ന പുള്ളിയുടെ വീട്ടിൽ പോയി . കക്ഷിക്ക്‌ മ്യൂസികിലൊക്കെ നല്ല താല്പര്യം ഉണ്ടായിരുന്നെന്ന് അന്ന് വീട്ടിൽ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത് . ഞങ്ങൾ ചെല്ലുന്ന സമയം ആദു അവിടെ ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഞാൻ അവന്റെ റൂമിലൊക്കെ ഒന്ന് കയറി നോക്കി . ആകെ അലങ്കോലം ആയിരുന്നേലും റൂമിൽ ഒരു ഗിറ്റാർ ഒക്കെ ഉണ്ടായിരുന്നു . ഒരു കൗതുകത്തിനു ഞാനതെടുത്തു ഒച്ചയുണ്ടാക്കുകയും ചെയ്തു..”
മഞ്ജുസ് പയ്യെ പറഞ്ഞു നിർത്തി എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025