Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

“ദെൻ ? എന്നിട്ടെന്തുണ്ടായി ?”
ഞാൻ ശാന്തമായി ചോദിച്ചു .

“എന്താവാൻ ..ഏതാണ്ട് ആ സമയം നോക്കി അവൻ അവിടെക്കു തിരിച്ചെത്തി . റൂമിലേക്ക് കയറി വന്നതും അവൻ കാണുന്നത് ഗിറ്റാർ കയ്യിൽ പിടിച്ചു നിൽക്കുന്ന എന്നെയാണ് . ഞാൻ ഒന്ന് പതറിയെങ്കിലും പുള്ളിയെ ഒന്ന് ടീസ് ചെയ്യാൻ നോക്കി . ഹായ് ..അറിയുമോ ? എന്താ ഇത്ര ജാഡ എന്നൊക്കെ പറഞ്ഞു ഞാൻ ഒന്ന് ഷോ കാണിച്ചു . പക്ഷെ അവൻ അതിനൊന്നും മറുപടി പറയാതെ ആ ഗിറ്റാർ താഴെ വെക്കാൻ പറഞ്ഞു ”
മഞ്ജുസ് ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു നിർത്തി .

“എന്നിട്ട് ?’
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു .

“അത് എടുത്തിടത്ത് തന്നെ വെക്കാൻ അവൻ പറഞ്ഞപ്പോ ഞാൻ കുറച്ചു വെയ്റ്റ് ഇട്ടു . “ഓഹ്..ഇതിപ്പോ ഞാൻ തൊട്ടാൽ എന്താ ഉരുകിപ്പോകുമോ ” എന്നൊക്കെ പറഞ്ഞു അത് പ്ളേ ചെയ്യുന്ന ഒരു സാധനം ഉണ്ടല്ലോ..അതെടുത്തു ഒന്ന് സ്പീഡിൽ ഉരസി ഒച്ചയുണ്ടാക്കി .അതോടെ ആ പണ്ടാരത്തിന്റെ കമ്പിയും പൊട്ടി..”
മഞ്ജു ചിരിയോടെ പറഞ്ഞു നിർത്തി .

എനിക്കും അത് കേട്ടപ്പോൾ ചെറുതായി ചിരി വന്നു . ഒരാൾ ഗിറ്റാർ വായിച്ചിട്ട് കമ്പി പൊട്ടിയെങ്കി പ്ളേ ചെയ്തയാൾ നിസാരക്കാരിയല്ല

“എന്നിട്ട് ? ”
ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ്..അതെങ്ങനെ പൊട്ടി എന്നൊന്നും എനിക്കിപ്പോഴും അറിഞ്ഞൂടാ. ,പക്ഷെ ആ ഇൻസിഡന്റ് കാരണം ഞാൻ ആകെ ചമ്മിനാറി ഇളിച്ചു നിന്നു . പക്ഷെ അവൻ കലിപ്പിൽ ആയിരുന്നു . പുള്ളിക്ക് അതിനോട് എന്തോ ഇമോഷണൽ അറ്റാച്ച്മെൻറ്റ് ഉണ്ടാരുന്നു. അവന്റെ അച്ഛൻ സമ്മാനിച്ചതെന്തോ ആണ് ആ ഗിറ്റാർ . പുള്ളി അവന്റെ ചെറുപ്പത്തിലേ മരിച്ചിരുന്നെ..ഇതൊന്നും എനിക്കറിഞ്ഞൂടായിരുന്നു . ആ ദേഷ്യത്തില് അവൻ എന്റെ അടുത്ത് വന്നു മുഖം കടുപ്പിച്ചു ..”

മഞ്ജുസ് വീണ്ടും നിർത്തി , പിന്നെയെന്ന് സംശയത്തോടെ നോക്കി .

“ഇനി പറയണോ..?”
അവൾ എന്നെ നോക്കി ചിണുങ്ങി .

“ആഹ്..താൻ ധൈര്യം ആയിട്ട് പ റയെടോ…ഒന്ന് രസം പിടിച്ചു വരുമ്പോ നിർത്തുവാണോ ചെയ്യണ്ടേ ”
ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു .

“മ്മ് ….”
മഞ്ജുസ് താല്പര്യമില്ലാത്ത മട്ടിൽ മൂളികൊണ്ട് തുടർന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025