ഞാൻ പഴയ കാലം ഒന്നോർത്തു ആവേശത്തോടെ പറഞ്ഞു .
“എന്നിട്ട് ?”
മഞ്ജുസ് എന്റെ ഉള്ളിലിരിപ്പോക്കെ ശരിക്കു അറിയാൻ വേണ്ടി ചിരിയോടെ ചോദിച്ചു .
“എന്നിട്ടെന്താ ..ഒരടി പ്രതീക്ഷിച്ചിടത് നീ ഒന്നും ചെയ്യാതിരുന്നപ്പോ എനിക്ക് മനസിലായി , നീ അത്ര ദേഷ്യക്കാരി ഒന്നുമല്ലെന്ന് ..ഉള്ളിലെവിടെയോ എന്നോട് ഒരു സോഫ്റ്റ് കോർണർ ഇല്ലെങ്കിൽ നീ എന്നെയപ്പോ അടിച്ചേനെ ..”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ വാരിപ്പുണർന്നു .പിന്നെ അവളുടെ വെണ്ണ കവിളിൽ അമർത്തി ചുംബിച്ചു .
“ആഹ്..പയ്യെ ഉമ്മവെക്കെടാ ..”
എന്റെ ആക്രാന്തം കണ്ടു മഞ്ജുസ് ചൂടായി . അവളെ ഞെക്കി പൊട്ടിക്കുന്ന പോലെ വരിഞ്ഞുകൊണ്ടാണ് ഞാൻ ചുംബിച്ചിരുന്നത് .
“ഓഹ്…”
ഞാൻ അതിനു പയ്യെ മൂളി . പിന്നെ ചിരിയോടെ അവളുടെ മേലുള്ള പിടുത്തം അയച്ചു . അതോടെ മഞ്ജുസ് എന്റെ മടിയിൽ നിന്നും ഇറങ്ങി സോഫയിലേക്ക് മാറിയിരുന്നു . അപ്പോഴും പാന്റിനുള്ളിൽ കുട്ടൻ ഉരുണ്ടു കൂടിയിരുന്നു .
അത് ശ്രദ്ധിച്ചുകൊണ്ട് തന്നെ മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
“മഞ്ജുസേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?”
അവളുടെ മനോഹരമായ പുഞ്ചിരി നോക്കി ഞാൻ പയ്യെ ചോദിച്ചു .
“എന്താടാ ? ”
അവൾ ഗൗരവത്തിൽ എന്നെ നോക്കി .
“നീ ദേഷ്യപ്പെടരുത്..”
ഞാൻ പയ്യെ പറഞ്ഞു നിർത്തി അവളെ നോക്കിയതും മഞ്ജുസിന്റെ മുഖഭാവം മാറി .
“നിനക്കെന്താ അറിയണ്ടേ എന്നൊക്കെ എനിക്കറിയാം ..നീ മീരയോട് സംസാരിച്ചതൊക്കെ ഞാൻ അറിഞ്ഞു”
എന്റെ മനസു വായിച്ചാ പോലെ മഞ്ജുസ് സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“ഓഹ് അപ്പൊ കൂട്ടുകാരി ഒകെ നിന്റെയടുത്തു എഴുന്നള്ളിച്ചു അല്ലെ ?”
ഞാൻ പുഞ്ചിരിയോടെ ചോദിച്ചതും മഞ്ജുസ് ഒന്നമർത്തി മൂളി .
“എന്ന പറ ..അവള് പറയുന്നതിലും സുഖം മഞ്ജുസ് പറയുന്നത് കേൾക്കാനാ ..ഇതും പറഞ്ഞു ഞാൻ നിന്നെ കളിയാക്കാനോ , കുറ്റം പറയാനോ ഒന്നും പോണില്ല …എന്റെ മഞ്ജു കുട്ടിയാണ് സത്യം ”
ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചിണുങ്ങി .
“എന്തിനാ കവി ഇനി അതൊക്കെ പറയുന്നേ ..എനിക്കിപ്പോ അതൊന്നും ഓർക്കാൻ കൂടി ഇഷ്ടം അല്ല. ഇപ്പൊ എന്റെ മനസ്സു മുഴുവൻ നീയാ ..’
മഞ്ജുസ് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചുകൊണ്ട് പറഞ്ഞു . അവളുടെ നിശ്വാസവും ചൂടും എന്റെ നെഞ്ചിൽ ആ സമയം ചുട്ടുപൊളളാൻ തുടങ്ങി .
“അതൊക്കെ എനിക്കറിയാം..എന്നാലും അറിയാൻ വേണ്ടിയല്ലേ . എനിക്ക് മിസ്സിനെ അല്ലെ അറിയൂ..പഴയ മഞ്ജുവിനെ അറിയില്ലല്ലോ “
