Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

മഞ്ജുസ് എല്ലാം നോക്കി തലചൊറിഞ്ഞു നിൽപ്പുണ്ട് .ഞാൻ ദേഷ്യപെടുമെന്നു കക്ഷി ഓർത്തു കാണില്ല. അതിന്റെ ചമ്മൽ ആണ് . അവളുടെ ആ പാവം പിടിച്ച നിർത്തം കണ്ടു എനിക്ക് അലിവ് തോന്നി . ഒടുക്കം ഞൻ തന്നെ അവളെ സോഫയിലേക്ക് പിടിച്ചിരുത്തി .

“മഞ്ജുസ് ഇങ്ങു വന്നേ ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കയ്യിൽ പിടിച്ചു സോഫയിലേക്കിരുത്തി . പിന്നെ എന്റെ ഇടം കൈകൊണ്ട് അവളെ ചേർത്ത് പിടിച്ചു . അതിനു അവൾ എതിർക്കുകയോ അനുകൂലിക്കുകയോ ഒന്നും ചെയ്തില്ലെന്ന മട്ടിൽ അനങ്ങാതെ ഇരുന്നു .

“നീ എന്താ ഒന്നും മിണ്ടാത്തെ..ഫ്യൂസ് പോയോ ?”
ഞാൻ അവളുടെ വലതു കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് തിരക്കി .

“അങ്ങനെ ഒന്നുമില്ല..സം ടൈംസ് എനിക്ക് നിന്നെ പേടിയാ ..”
മഞ്ജുസ് എന്റെ കുറച്ചു മുൻപത്തെ മുഖഭാവം ഓർത്തു പയ്യെ പറഞ്ഞു .

“അതിനു ഞാനിപ്പോ നിന്നെ ഒന്നും ചെയ്യാറില്ലല്ലോ ? നീയല്ലേ എന്നെ അടിക്കുവേം നുള്ളുവേം ഒക്കെ ചെയ്യുന്നത്.. ”
ഞാൻ പുഞ്ചിരിയോടെ അവളെ നോക്കി .

“അത് നീ എന്നെ തിരിച്ചടിക്കില്ല എന്നെനിക്കു അറിയുന്നോണ്ടല്ലേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

“ഹ ഹ ..അത് കൊള്ളാലോ , അപ്പൊ ഞാൻ തിരിച്ചൊന്ന് പൊട്ടിച്ചാൽ നീ കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുമോ ? നീ വല്യ ബ്ലാക് ബെൽറ്റ് ഒകെ അല്ലെ ”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“പോടാ ..നീ എങ്ങാനും എന്നെ അടിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല , ഞാൻ വല്ല വഴിക്കും ഇറങ്ങി പോകും , എനിക്കത്രയ്ക്കു ഇഷ്ടാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“അയ്യാ ..ഇതൊക്കെ പറച്ചിൽ അല്ലെ മോളെ , നീ വേണേൽ എന്നേം ചവിട്ടികൂട്ടി പുറത്തിടും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ..നീ ഒന്ന് തുറിച്ചു നോക്കിയാൽ തന്നെ എനിക്ക് പേടിയാ..അപ്പോഴാ ഇനി അടിയുടെ കാര്യം ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .

“ഉവ്വ ഉവ്വ ..കേൾക്കാനൊക്കെ രസം ഉണ്ട് ”
ഞാൻ പയ്യെ ചിരിച്ചു മഞ്ജുസിന്റെ ചുണ്ടിൽ പയ്യെ മുത്തി . ഈർപ്പം നിറഞ്ഞ , നനവുള്ള ആ ചുണ്ടിൽ എന്റെ ചുണ്ടു പതിഞ്ഞതും അവളുടെ മിഴികൾ കൂമ്പിയടഞ്ഞു ! ആ ഇളം ചുവപ്പുള്ള ചുണ്ടുകളെ ഞാൻ പയ്യെ നുണഞ്ഞു രസിച്ചുകൊണ്ട് അവളെ വാരിപ്പുണർന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025