“ഉടനെ ഒന്നും ആയിരുന്നില്ല ..കുറച്ചു ദിവസം കഴിഞ്ഞപ്പോ മഞ്ജു നോർമൽ ആയി . എന്നാലും പഴയ ഓര്മകളൊക്കെ അവളുടെ മനസിൽ തന്നെ ഒരു വിങ്ങലായി അവശേഷിച്ചിരുന്നു . അത് മാറാൻ ഏറ്റവും നല്ലത് മറ്റൊരു വിവാഹം കഴിക്കുന്നതാണെന്നൊക്കെ ഡോക്ടർ പറഞ്ഞപ്പോ മഞ്ജുവിന്റെ അച്ഛൻ തന്നെ തീരുമാനിച്ചതായിരുന്നു പിന്നീടുള്ള വിവാഹം . മഞ്ജു ആദ്യം ഒക്കെ എതിർത്തു നോക്കിയെങ്കിലും പിന്നീട് ഞാനടക്കം എല്ലാവരും അതാണ് ശരിയെന്നു അവളെ പറഞ്ഞു വിശ്വസിപ്പിച്ചു . അല്ലാതെ അവനു വേണ്ടി കരഞ്ഞു ജീവിതം പാഴാക്കിയിട്ടെന്തു പ്രയോജനമാണുള്ളത് ”
മീര കുറച്ച് പ്രാക്റ്റിക്കൽ ആയി സംസാരിക്കുന്ന പോലെ എനിക്ക് തോന്നി .
“മ്മ്..ശരിയാണ് .പക്ഷെ അതും …”
ഞാൻ പറഞ്ഞു നിർത്തിയതും മീര ഒന്ന് പുഞ്ചിരിച്ചു .
“അതൊന്നും ഇപ്പോൾ ഓർക്കുമ്പോൾ ഒരു വിഷമമേ ആയിട്ട് എനിക്ക് തോന്നുന്നില്ല , എല്ലാം അങ്ങനെ സംഭവിക്കണം എന്നായിരിക്കും അവളുടെ തലയിലെഴുത്ത് . പക്ഷെ അവളുടെ ഇപ്പോഴത്തെ സന്തോഷം കാണുമ്പോ എനിക്ക് തന്നോട് ഒരുപാട് ബഹുമാനം തോന്നുന്നു …”
മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ പുഞ്ചിരിയോടെ നോക്കി .
“അത്രക്ക് ആ പാവം അനുഭവിച്ചിട്ടുണ്ടെടോ .അവളെ പിന്നീട് ഇത്ര ഹാപ്പി ആയിട്ട് ഞാൻ കാണുന്നത് ഇവിടെ വന്നപ്പോഴാ .പക്ഷെ ഇതിനിടക്ക് നവീൻ എന്ന് പറഞ്ഞ റിലേറ്റീവ് ആയുള്ള മാര്യേജ് മഹാ അബദ്ധം ആയിപ്പോയി . അതിന്റെ വിഷമം അവളുടെ അച്ഛനും ഉണ്ട് . അതിന്റെ കുറ്റബോധം കൂടി അങ്ങേര്ക്കുള്ളതുകൊണ്ടാണ് നിങ്ങടെ കല്യാണത്തിന് ഒരു എതിർപ്പും പറയാഞ്ഞത് . മോള് എങ്ങനേലും ഒന്നും സന്തോഷിച്ചു കണ്ടാൽ മതി എന്ന ചിന്ത മാത്രേ ഇപ്പോള് അങ്കിളിനുള്ളൂ ”
മീര പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
“ആഹ് …അറിയാം ”
ഞാൻ പയ്യെ പറഞ്ഞു തലയാട്ടി .
“മ്മ് ..പിന്നെ ഞാൻ ചോദിക്കുന്നോട് കവി ഒന്നും വിചാരിക്കരുത് . അവളെ ശരിക്കും തനിക്കിഷ്ടം തന്നെയാണോ ? അതോ അവളുടെ സെറ്റപ്പൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചതോ ? അല്ല പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്നൊക്കെ കേട്ടിട്ടുണ്ടെലും ഇങ്ങനൊരു ബന്ധം അധികം കേട്ടിട്ടില്ലേ ”
മീര ഉള്ളിലെ സംശയം അതുപോലെ തന്നെ എന്റെ മുന്നിലേക്കെടുത്തിട്ടു ചിരിച്ചു .
“ഹ ഹ ..ആരായാലും ചോദിച്ചു പോകും . ഞാൻ അത് കാര്യം ആക്കുന്നില്ല. കാരണം എന്റെ ഇഷ്ടം എന്താണ് , എങ്ങെനയാണ് എന്നൊക്കെ ഞാനല്ലല്ലോ പറയേണ്ടത് , മഞ്ജുസ് അല്ലേ . അത് മീര തന്നെ ചോദിച്ചു നോക്കിക്കോളൂ ..”
