Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

ഒന്ന് മടിച്ചു നിന്ന ശേഷം മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു എന്നെ നോക്കി . അവളുടെ പെട്ടെന്നുള്ള മാറ്റം ഓർത്തു ഞാൻ അമ്പരന്നു നോക്കി .

“നീ എന്തൊക്കെയാ മഞ്ജുസേ പറയുന്നേ..നിനക്ക് പെട്ടെന്ന് വട്ടായോ ?”
ഞാൻ അവളെ അതിശയത്തോടെ നോക്കി .

“അതൊന്നുമിപ്പോ നീ അറിയണ്ട ..നിനക്ക് അങ്ങനെ വല്ലതും പറഞ്ഞെ പറ്റൂ എന്നാണെങ്കിൽ എന്നോട് പറഞ്ഞോ , വേറെ വല്ലോരേം വിളിച്ചെന്നോ മിണ്ടിയെന്നോ ഇനി ഞാൻ അറിഞ്ഞാൽ ഇവിടെ കൊലപാതകം നടക്കും ”
മഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു എന്റെ താടിക്കിട്ടു തട്ടി .

“മ്മ് …ശരി ശരി..വിളിക്കുവൊക്കെ ചെയ്യാം..പക്ഷെ നിനക്കു അതൊന്നും ഇഷ്ടമല്ലല്ലോ ? പിന്നെന്താ വിളിച്ചിട്ട് കാര്യം ”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ആഹ്..അതൊക്കെ അപ്പൊ നോക്കാം …എന്തായാലും വേറെ ഇടപാട് വേണ്ടെന്നു പറഞ്ഞാൽ വേണ്ട . മനസിലായോടാ തെണ്ടി ..”
അവളെന്നെ നോക്കി കണ്ണുരുട്ടി .

“മ്മ് …മനസിലായി . ഇതൊന്നും ഒരു നടക്കു പോവില്ല”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുമായി ബെഡിലേക്കു കിടന്നു . പിന്നെ പുതപ്പെടുത്തു വീണ്ടും ഞങ്ങളെ മൂടി . അതിനിടയിൽ ചുരുണ്ടു കൂടി അവളും ഞാനും ഒന്നായി കെട്ടിപ്പുണർന്നു .

“സത്യായിട്ടും ഞാൻ വിളിക്കുവേ ..”
നമഞ്ജുസിനെ കെട്ടിപിടിച്ചു അവളുടെ ചന്തി തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“മ്മ് ..വിളിക്ക് ..നമുക്ക് നോക്കാം..”
മഞ്ജുസ് ചിരിച്ചു .

“അപ്പൊ ഇനി കിന്നാരം പറച്ചിൽ ഒന്നും ഉണ്ടാവില്ല..ഡയറക്റ്റ് “എ ” ആയിരിക്കും..”
ഞാൻ ഒരു ഭീഷണി പോലെ പറഞ്ഞു ചിരിച്ചു .

“അയ്യടാ ..”
അവൾ ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു. പിന്നെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . ആ പുഹാപ്പിനടിയിലെ ഇരുട്ടിൽ ഞങ്ങളങ്ങനെ ബന്ധനസ്ഥരായി . അന്നത്തെ രാത്രി പിന്നെ വല്യ തട്ടും മുട്ടും ഇല്ലാതെ ഞങ്ങൾ ഉറങ്ങി തീർത്തു .

പിറ്റേന്ന് ഞാൻ സ്വല്പം വൈകിയാണ് എണീറ്റത് . ഞാൻ ഫ്രഷ് ആയി ഹാളിലേക്ക് ചെല്ലുമ്പോൾ മീരയാണ് അവിടെ ഉണ്ടായിരുന്നത് . സോഫയിലിരുന്നു ഒരു കപ്പിൽ കോഫിയും കുടിച്ചു പത്രം വായിച്ചുകൊണ്ടിരിപ്പാണ് കക്ഷി . ഒരു അയഞ്ഞ ടി-ഷർട്ടും ബനിയൻ ക്ളോത് പാന്റും ആണ് വേഷം . മുടിയൊക്കെ അലസ മദാലസയായി അഴിച്ചിട്ടിട്ടുണ്ട് . മീരയുടെ ആ കൊതിപ്പിക്കുന്ന ഇരുത്തം ഞാൻ ഒന്ന് അടിമുടി ഉഴിഞ്ഞെടുത്തു . അപ്പോഴാണ് തലേന്നത്തെ മഞ്ജുസിന്റെ ഓർഡറുകളൊക്കെ തലച്ചോറിലേക്ക് പാഞ്ഞെത്തിയത് .

അതോടെ ഞാൻ നല്ല കുട്ടിയാവാൻ തീരുമാനിച്ചു . തലയൊന്നു കുടഞ്ഞു ഞാൻ മീരയുടെ അടുത്തേക്ക് നടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025