Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഞാൻ സ്വല്പം കടുപ്പിച്ചു പറഞ്ഞു ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . അതിനു മറുപടി ആയി ഒന്നും മിണ്ടാതെ മഞ്ജുസ് ആകെ കുണ്ഠിതപ്പെട്ടു നിന്നു. പക്ഷെ ഞാനതു മൈൻഡ് ചെയ്യാൻ പോയില്ല . ഞാൻ അവിടെ കിടന്ന മാഗസിൻ എടുത്തു പിടിച്ചു ഇരുന്നു .

“എന്നാലും ..അവള് എന്തോ ഉദ്ദേശിച്ചുതന്നെയാ അങ്ങനെ പറഞ്ഞെ..”
ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് എടുത്തിട്ട പോലെ അതെ വിഷയം തന്നെ കൊണ്ട് വന്നു . അവൾ അതും പറഞ്ഞുകൊണ്ട് എന്റെ നേരെ നടന്നടുത്തു .

“എന്ത് ഉദ്ദേശിച്ചെന്ന നീ ഈ പറയണേ ?”
ഞാൻ തലയ്ക്കു കൈട്കൊടുത്തുകൊണ്ട് മഞ്ജുസിനെ നോക്കി .

“ഓഹ്…ഇത് അതിലും വല്യ പൊട്ടൻ …”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് പല്ലിറുമ്മി .

“നീ ഒന്ന് പോയെ മഞ്ജുസേ..ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ മെനക്കെടുത്താൻ ”
അവയുടെ സംസാരം കേട്ട് ഞാനത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

“അതുശരി ..ഇപ്പൊ അങ്ങനെ ആയോ . അയ്യടാ പെങ്ങളോട് എന്താ ഒരു സ്നേഹം ..”
ഞാൻ അഞ്ജുവിനെ ന്യായീകരിക്കുവാണെന്നു ഓർത്തു മഞ്ജു എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി .

“ദേ ..നീ ഒരുമാതിരി തനി ലോക്കൽ ആവല്ലേ മഞ്ജുസേ .എടി അവള് വല്ലോം പറഞ്ഞെങ്കിൽ തന്നെ നീയെന്തിനാ കിടന്നു തുള്ളുന്നത് ? അല്ലെങ്കിൽ അടയും ചക്കരയും ആണല്ലോ..”
ഞാൻ സ്വല്പംദേഷ്യത്തോടെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു!

“അതൊന്നും നോക്കീട്ട് കാര്യം ഇല്ല . എനിക്കെന്തോ അവളുടെ ആ ഡയലോഗ് തീരെ ഇഷ്ടം ആയില്ല . ഒരുമാതിരി എന്നെ കളിയാക്കുന്ന പോലുണ്ട് . ..”
ഞാൻ കുറ്റപെടുത്തിയതും മഞ്ജുസ് മുഖം വീർപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ എന്റെ അടുത്തേക്കായി സോഫയിലേക്കിരുന്നു .

“ആഹ്..അതെന്തേലും ആകട്ടെ . അവള് പറയാനുള്ളതും പറഞ്ഞിട്ട് പോയി . ഇനി കിടന്നു കുരച്ചിട്ട് വല്യ കാര്യം ഒന്നുമില്ല . എന്റെ പെങ്ങൾ ആയോണ്ട് പറയണതല്ല , അതിന്റെ നാവിന്റെ മുൻപില് നീയും ഞാനും ഒക്കെ വെറും ശിശുക്കൾ ആണ് . അതോണ്ട് ചുമ്മാ പോയി ചൊറിഞ്ഞിട്ട് വയറുനിറച്ചു വാങ്ങി വെക്കേണ്ട ”
അഞ്ജുവിന്റെ സ്വഭാവം ഓർത്തു ഞാൻ ഒരുപദേശം പോലെ പറഞ്ഞു മഞ്ജുസിനെ നോക്കി .

“ഓ പിന്നെ ..അവളിങ്‌ വരട്ടെ ”
മഞ്ജുസ് പുച്ഛത്തോടെ എന്നെ നോക്കി മുഖം വക്രിച്ച് പിടിച്ചു.

“ഹാഹ് ..അത് കള”
മഞ്ജുസിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ പയ്യെ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

“അതൊക്കെ പോട്ടെന്നെ , അവളായി അവളുടെ പാടായി . പക്ഷെ നമുക്ക് നമ്മുടെ കാര്യം നോക്കണ്ടേ ? ”
ഞാൻ ചെറിയ പുഞ്ചിരിയോടെ മഞ്ജുസിനെ ഉറ്റുനോക്കി . അവളും ചെറിയ മുഖ പ്രസാദത്തോടെ എന്നെ നോക്കി വശ്യമായി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025