Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

“നീ നോക്കുവൊന്നും വേണ്ട . നിന്നോടും കൂടിയാ പറഞ്ഞെ. ഒരു ടോം ആൻഡ് ജെറി ..”
ഞാൻ അവര് കളിയാക്കുന്ന പോലെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു .

“ആഹ്..അങ്ങനെ പറഞ്ഞു കൊടുക്ക് …”
ഞാൻ മഞ്ജുസിനെ ഉപദേശിക്കുന്നത് കണ്ട അഞ്ജു എനിക്ക് സപ്പോർട്ട് ആയെത്തി .

“ഓ..നീ നിന്റെ കാര്യം നോക്കിയാ മതി . ഒരു കണക്കിന് നിന്റെ തൊലിഞ്ഞ ഹിന്ദി സീരിയലിനേക്കാളും ഭേദം കാർട്ടൂൺ തന്നെയാ ..”
ഇടയിൽ കേറി കൂടുതൽ ഡയലോഗ് അടിക്കേണ്ട എന്നെ രീതിയിൽ ഞാൻ അഞ്ജുവിനും ഓരോ ഡോസ് കൊടുത്തു . പിന്നെ നേരെ ഉമ്മറത്തേക്ക് നടന്നു . അതോടെ രണ്ടുപേരും ഒന്നടങ്ങി . ഒന്ന് മുഖാമുഖം നോക്കി അടിപിടിക്കു ഒരു ശമനം ഉണ്ടാക്കി രണ്ടു പേരും ഒന്നും മിണ്ടാതെ ഇരുന്നു . ഒടുക്കം മഞ്ജു തന്നെ ഒരു തുടക്കം ഇട്ടു .

“ഇന്നെന്തു കാര്യത്തിനാടി സ്ട്രൈക്ക് ?”
മഞ്ജുസ് മാഗസിൻ മരിച്ച്നോക്കികൊണ്ട് അഞ്ജുവിനെ ശ്രദ്ധിക്കാതെ ചോദിച്ചു .

“ആഹ്…ഞാൻ വിശദമായിട്ടൊന്നും ചോദിച്ചില്ല. ക്‌ളാസ് ഇല്ലെന്നു കേട്ടതും ഇങ്ങു പോന്നു”
അഞ്ജു അതിനുള്ള മറുപടി ഒരൊഴുക്കാൻ മട്ടിൽ തട്ടിവിട്ടു .

“മൊത്തത്തിൽ ഉണ്ടോ ? അതോ നിങ്ങളുടെ കോളേജിലെ മാത്രം ഇഷ്യൂ ആണോ ? അല്ല , മൊത്തത്തിൽ ആണേൽ എന്റെ ലീവും ഉപകാരം ആയി . വെറുതെ കെട്ടിയൊരുങ്ങി പോകേണ്ടി വന്നില്ല .”
മഞ്ജുസ് ഒരു സംശയത്തെ പോലെ അവളോട് തിരക്കി .

“ആഹ് ..എനിക്കറിഞ്ഞൂടാ ..ഞങ്ങളുടെ കോളേജിലെ എന്തോ സീൻ ആണെന്ന് തോന്നണൂ . ”
അഞ്ജു പയ്യെ പറഞ്ഞു .

“മ്മ്..അപ്പൊ കുഴപ്പം ആണ് …”
മഞ്ജുസ് ഒന്നമർത്തി മൂളികൊണ്ട് തല ചൊറിഞ്ഞു .

“ഹോ..ഇത്ര പേടി ആണെങ്കിൽ പിന്നെ എന്തിനാ ചേച്ചി ലീവ് ആക്കിയത് ?”
മഞ്ജുസിനെ ഒന്നാക്കികൊണ്ട് അഞ്ജു തിരക്കി .

“ഒന്ന് പോടീ പെണ്ണെ . പേടിയുടെ കാര്യം അല്ല. കല്യാണം , വിരുന്നു എന്നൊക്കെ പറഞ്ഞു ഇപ്പഴേ കുറെ ലീവ് ആയി . ഇനീം ചുമ്മാ ലീവ് എടുത്താൽ എന്റെ കാര്യം പോക്കാ . മാത്രം അല്ല , കല്യാണം കഴിഞ്ഞേൽ പിന്നെ ലീവ് കൂടുന്നുണ്ടല്ലോ എന്ന് ചോദിച്ചു ഓരോ പരട്ട സ്റ്റാഫിന്റെ കളിയാക്കലും ഉണ്ട്…”
മഞ്ജു സ്വല്പം ജാള്യതയോടെ പറഞ്ഞു ചിരിച്ചു .

“ആഹ്…അത് സത്യം അല്ലെ . അല്ലേൽ പിന്നെ അവനൊന്നു വന്നപ്പോഴേക്കും ചേച്ചി എന്തിനാ ലീവ് എടുത്തത് ? ”
അഞ്ജു അർഥം വെച്ചുകൊണ്ട് തന്നെ തിരക്കി .

“ഡീ ഡീ ..വേണ്ട ട്ടോ . നീ കുറെ നേരം ആയി ആളെ ഒരുമാതിരി..”
മഞ്ജുസ് കാര്യമായി പറഞ്ഞു തന്നെ കണ്ണുരുട്ടി .പിന്നെ സോഫയിൽ നിന്നും എഴുനേറ്റു എന്നെ ഉറക്കെ വിളിച്ചു .

“കവി..നീ ഒന്ന് മുകളിലോട്ടു വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട്..”
അഞ്ജു കേൾക്കെ തന്നെ അവൾ ഉറക്കെ പറഞ്ഞു . പിന്നെ നേരെ സ്റ്റെപ്പ് കയറി മുകളിലോട്ടു ഓടി കയറി . പിന്നാലെ ഞാനും ഹാളിലേക്ക് രംഗ പ്രവേശം ചെയ്തു…

“മ്മ്….ചെല്ല് ചെല്ല് ..ടീച്ചറുടെ സ്പെഷ്യൽ ക്‌ളാസ് ഉണ്ടാകും ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025