Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഭർത്താവും സെക്സ് ചെയ്യുന്നത് അത്ര വല്യ നാണക്കേട് ആണെന്കി ഞാനതങ്ങു സഹിച്ചു ! പിന്നെ നീ അവളുമായിട്ട് നല്ല ക്ളോസ് അല്ലെ ”
മഞ്ജുസിന്റെ വാദം തള്ളിക്കൊണ്ട് ഞാൻ തീർത്തു പറഞ്ഞു . പിന്നെ അവളെ വട്ടം പിടിച്ചു എന്റെ നെഞ്ചിലേക്ക് നീക്കി . എന്റെ ടി-ഷർട്ടിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അവളും ചേർന്ന് ഇരുന്നു .

“എന്നാലും എനിക്കെന്തോ പോലെ ..നമ്മള് അതിനകത്തു കേറി കുറെ കഴിഞ്ഞു ഇറങ്ങി ചെന്ന അവൾക്കെല്ലാം ഊഹിക്കാം …”
മഞ്ജുസ് പിന്നെയും നാണക്കേട് ഓർത്തു ചിണുങ്ങി .

“അതിനെന്താ ..”
ഞാൻ ചിരിയോടെ ചോദിച്ചു അവളുടെ പുറത്തു തഴുകി .

“അതിനു നിനക്കൊന്നും ഇല്ല .എനിക്ക് കുറച്ചു നാണക്കേടുണ്ട് . ലീവും എടുത്തു വീട്ടിലിരിക്കുന്നത് ഈ പരിപാടിക്ക് വേണ്ടിയാണെന്ന് അവൾക്കു മനസിലായ പിന്നെ..അയ്യേ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കുലുങ്ങി ചിരിച്ചു .

“ഓ പിന്നെ ..ഇനി എന്ത് തേങ്ങാ ആയാലും , അകത്തെന്തായിരുന്നു പണി എന്ന് അവള് നിന്നോട് വന്നു ചോദിക്കുവൊന്നും ഇല്ലല്ലോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അതൊന്നും ഇല്ല ..എന്നാലും ഒകെ ഊഹിച്ചൂടെ ..”
മഞ്ജുസ് വീണ്ടും സംശയിച്ചു ഇരുന്നു .

“ഓഹ് ..അതൊന്നും സാരമില്ല . ഇതൊക്കെ മനസിലാക്കാനുള്ള കഴിവ് അവൾക്കും ഉണ്ടാകും . നീയിങ്ങു വന്നേ …”
ഞാൻ തീർത്തു പറഞ്ഞു അവളെ കെട്ടിപിടിച്ചു . നേരിയ വിയർപ്പു മണവും പെർഫ്യൂമിന്റെ സ്മെൽ ഉം ഒകെ കൂടി അവൾക്കു ഒരു വശ്യമായ ഗന്ധം ആണ് .

“നീ ബ്രാൻഡ് പിന്നേം മാറ്റിയോ ? നല്ല സ്മെല് ആണല്ലോ ”
ഞാൻ അവളെ ഇറുക്കികൊണ്ട് ചിരിയോടെ ചോദിച്ചു .

“ആഹ്…ഇത് അന്ന് പോയപ്പോ മീര തന്നതാ …”
അവൾ ഓര്മിച്ചെന്നോണം പറഞ്ഞു .

“ആഹ്…ശരിയാ..ആ പെണ്ണിനും ഈ സ്മെല് ആയിരുന്നു…”
ഞാൻ ഒന്ന് കണ്ണിറുക്കി പറഞ്ഞതും അവളുടെ നഖങ്ങൾ എന്റെ പുറത്തു അമർന്നു .

“പാ തെണ്ടി….നീ അതിന്റെ എടേലു അവളേം മണപ്പിച്ചോ…”
മഞ്ജുസ് എന്റെ പുറത്തു പിച്ചികൊണ്ട് മുരണ്ടു.

“ആഹ്….ചുമ്മാ പറഞ്ഞതാടി പുല്ലേ …ഇപ്പൊ നീ മാത്രേ ലിസ്റ്റിൽ ഉള്ളൂ ”
അവളുടെ നഖം പുറത്തു അമർന്ന വേദനയിൽ ചിണുങ്ങിക്കൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ആഹ്…എന്നാൽ കൊള്ളാം ..ഇല്ലേൽ എന്റെ സ്വഭാവം മാറും…”
മഞ്ജു കളിയായി പറഞ്ഞു എന്നിൽ നിന്നും അകന്നു മാറി .

“ഉവ്വ ഉവ്വ …ഈ ഭീഷണി ഒകെ ഞാൻ കുറെ കേട്ടതാ ….”
ഞാൻ അവളുടെ ഡയലോഗ് കേട്ട് പയ്യെ ചിരിച്ചു .പിന്നെ ബെഡിൽ നിന്നും എഴുനേറ്റ് നിലത്തേക്കിറങ്ങി .

“എങ്ങോട്ടാടാ ?”
മഞ്ജുസ് ഞാൻ താഴേക്കിറങ്ങിയതും സംശയത്തോടെ ചോദിച്ചു .

“വാതിൽ അടക്കണ്ടേ പിന്നെ ? ”
ഞാൻ ചെറിയ ചിരിയോടെ തിരിച്ചു ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025