Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഞാൻ സംശയത്തോടെ മഞ്ജുസിനെയും അഞ്ജുവിനെയും നോക്കി .

അഞ്ജു അപ്പോഴേക്കും കഴിപ്പ് തുടങ്ങിയിരുന്നു കൊണ്ട് ഒന്നും പറയാതെ പുഞ്ചിരിച്ചു . പിന്നെ മഞ്ജുസിനെ ഒന്ന് പാളി നോക്കി .

“പിന്നല്ല . ആരേലും കമ്പനിക്ക് ഇല്ലേൽ ചേച്ചിക്ക് വല്യ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു ..”
അഞ്ജു ചെറിയ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കളിയാക്കി .

“നേരാണോ മഞ്ജുസേ ?”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് പയ്യെ തിരക്കി .

“പോടാ അവിടന്ന്…അങ്ങനെ ഒന്നും ഇല്ല ”
മഞ്ജു കട്ടായം പറഞ്ഞു അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .

“എന്റമ്മോ…ഇങ്ങനെ നുണ പറയാനും ഒരു റേഞ്ച് ഒകെ വേണം ചേച്ചി . കണ്ണേട്ടാ , നീ വരുന്നെന്റെ തലേന്ന് തന്നെ ഒരു മുട്ടൻ അടി കഴിഞ്ഞേ ഉള്ളൂ . സ്വസ്ഥം ആയിട്ട് ഹിന്ദി സീരിയലും കണ്ടോണ്ടിരുന്ന എന്റെ അടുത്ത് വന്നേച്ചു ടോം ആൻഡ് ജെറി ഇട്ടു കൊടുക്കാൻ ….ഓഹ്‌ ടോം ആൻഡ് ജെറി കാണാൻ പറ്റിയ ഒരു പൈതല് ..”
മഞ്ജുസിനെ കളിയാക്കികൊണ്ട് അഞ്ജു കുലുങ്ങിചിരിച്ചു .

“അയ്യേ..എന്നിട്ട് ?”
ഞാൻ മഞ്ജുസിനെ നോക്കി . അവളാണേൽ അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ഒരുവശത്തേക്കു തലയും ചെരിച്ചു ചിരിയടക്കി ഇരിക്കുന്നുണ്ട് .

“എന്നിട്ട് എന്താ .ഒടുക്കം റീമോർട്ടിന് വേണ്ടി അടി ആയി . അമ്മ ഇല്ലാത്ത ടൈം ആയതു ഭാഗ്യം . ഇല്ലേൽ വല്ലതും കേട്ടേനെ . ഒടുക്കം അത് എറിഞ്ഞു പൊട്ടിച്ചു , ടി.വി യും ഓഫ് ചെയ്തപ്പോ ഒരാൾക്ക് സമാധാനം ആയി . എന്നിട് അമ്മ വന്നു ചോദിച്ചപ്പോൾ എല്ലാം കുറ്റവും എന്റെ പെരടിക്കിട്ടു ആള് മുങ്ങി..”
അഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മഞ്ജുസിനെ നോക്കി .

അവൾ എല്ലാം കേട്ട് ചിരിയടക്കി ഇരിപ്പുണ്ട് .

“അതിപ്പോ നിനക്ക് ഞാൻ പറഞ്ഞത് അങ്ങ് കേട്ടാൽ പോരെ. എനിക്കപ്പോ അത് കാണാൻ ആയിരുന്നു മൂഡ് ”
അതൊക്കെ നിസാര സംഭവം എന്ന മട്ടിൽ മഞ്ജുസ് പറഞ്ഞു , അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .

“ഓ പിന്നെ . നാണമില്ലല്ലോ പോത്ത് പോലെ വളർന്നിട്ട് ടോം ആൻഡ് ജെറിയും കണ്ടു നടക്കാൻ ”
അഞ്ജു വായിലുള്ളത് ചവച്ചുകൊണ്ട് തന്നെ അതിനു മറുപടിയും നൽകി .

“ആഹ്..ഇല്ലെന്നു വെച്ചോ …ഞാൻ മൈൻഡ് റിലാക്സ് ആകാൻ അതൊക്കെയാ കാണുന്നത് . അല്ലാണ്ടെ നിങ്ങളെ പോലെ അല്ല ..”
മഞ്ജു കട്ടായം പറഞ്ഞു ഗമയിൽ ഞെളിഞ്ഞിരുന്നു .

“മതി മതി …ഓരോ തീട്ടകേസ് …”
ഞാൻ ആരോടെന്നില്ലാത്ത പറഞ്ഞു അവരുടെ സംസാരം നിർത്താൻ പറഞ്ഞു .

“ഓ എനിക്ക് അല്ലേലും ഇത് പറയാൻ വല്യ താല്പര്യം ഒന്നുമില്ല . പിന്നെ പറയിപ്പിയ്ക്കാൻ ആയിട്ട് ഒരാള് ഒരുമ്പെട്ട് നടക്കുന്നുണ്ട് ..”
അഞ്ജു അർഥം വെച്ച് പറഞ്ഞുകൊണ്ട് തന്നെ മഞ്ജുസിനെ ഇടം കണ്ണിട്ട് നോക്കി .

അതോടെ മഞ്ജുസ് എന്നെയൊന്നു പാളിനോക്കി . ഇനി അവളായിട്ട് വല്ലതും പറഞ്ഞാൽ ഞാൻ എന്തേലും തിരിച്ചു അവളെ പറഞ്ഞാലോ എന്നുള്ള പേടിയും കക്ഷിക്ക്‌ ഉണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025