Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

അമ്മ എന്നെയൊന്നു കളിയാക്കിയ പോലെ പറഞ്ഞു ഉറ്റുനോക്കി . കൃഷ്‌ണൻ മാമയുടെ മൂത്ത മോൻ ആണ് വിവേക്. ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മൂത്ത ആൺ സന്തതി ആണ് ! പുള്ളിയെ ഒക്കെ ഓവർടേക്ക് ചെയ്തായിരുന്നല്ലോ എന്റെ മാസ്സ് കല്യാണം !

“ആഹ് …വിവേകേട്ടൻ എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് . ഇനി എന്തായാലും അവിടെ പോകുമ്പോ കാണാലോ ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ് ..പിന്നെ അച്ഛൻ വിളിക്കാറില്ലേ നിനക്ക് ?”
അമ്മ പതിവ് കുശലം തിരക്കി .

“മ്മ്….അതൊക്കെ ഉണ്ട്.”
ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..ഇവിടെ വിളിച്ചാൽ നിന്റെ ടീച്ചറോട് എന്തൊക്കെയോ പറയുന്നത് കേൾക്കാം. നിന്നോട് വല്ലോം പറയാറുണ്ടോ ?”
മാതാശ്രീ ചെറിയ പുഞ്ചിരിയോടെ എന്നെ നോക്കി . അച്ഛൻ മഞ്ജുവുമായി ഫോണിലൂടെ സംസാരിക്കാറുണ്ട് എന്നത് എനിക്കപ്പോൾ പുതിയ അറിവായിരുന്നു . ഇത്ര ദിവസം ആയിട്ടും കക്ഷി എന്നിട്ടു എന്നോട് അത് പറഞ്ഞിട്ടില്ല .

“ഇല്ല…ഞാൻ ഇപ്പൊ അമ്മ പറയുമ്പോഴാ അറിയുന്നേ ..”
ഞാൻ ചെറിയ അമ്പരപ്പോടെ മറുപടി നൽകി .

അപ്പോഴേക്കും മഞ്ജുസും ഉമ്മറത്തേക്കെത്തി . തലേന്നിട്ട ഇളം നീല നൈറ്റി തന്നെയാണ് വേഷം . രാവിലത്തെ കുളി കഴിഞ്ഞിട്ട് അതുതന്നെ എടുത്തിട്ട ലക്ഷണം ആണ് . എന്തായാലും വാതില്ക്കല് വന്നു എത്തിനോക്കി അവൾ എന്നെയും അമ്മയെയും നോക്കി പുഞ്ചിരിച്ചു .

“ചായ എടുക്കട്ടേ ?”
മഞ്ജു പയ്യെ ചോദിച്ചു എന്നെ നോക്കി .

“‘അമ്മ പൊക്കോട്ടെടി ..എന്നിട്ട് മതി..”
ഞാൻ കണ്ണിറുക്കി അവളോടായി പറഞ്ഞതും മഞ്ജുസ് പുഞ്ചിരിയോടെ തലയാട്ടി .

പിന്നെ അവളും ഞങ്ങളുടെ ഒപ്പം കൂടി .ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരിക്കെ സുമേഷ് ഓട്ടോയും കൊണ്ടെത്തി . അതോടെ അമ്മ പോകാൻ റെഡി ആയി . സുമേഷിനോട് ഞാൻ ഒന്ന് കുശലം പറഞ്ഞു അമ്മയെ അവനോടൊപ്പം യാത്രയാക്കി . പറഞ്ഞതിൽ അധികം പൈസയും എന്റെ കൂട്ടുകാരന് ഞാൻ ഓട്ടോ ചാർജ് ആയി നൽകി . അവൻ നിരസിച്ചെങ്കിലും ഇപ്പൊ വല്യ മുതലാളിയായ എനിക്ക് അത് കുറച്ചിലല്ലേ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025