Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഞാൻ ചെറിയ നിരാശയോടെ പറഞ്ഞു അവളെ നോക്കി .

“മ്മ്..അതൊക്കെ കളയെടാ ചെക്കാ ..എല്ലാം കഴിഞ്ഞു നമ്മയുടെ കെട്ടും കഴിഞ്ഞു . പിന്നെന്തിനാ ഈ പഴയ കാര്യം ഒകെ ഓർക്കുന്നെ ?”
മഞ്ജുസ് എന്റെ ഇടം കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ എന്നെ ബലമായി എഴുന്നേൽപ്പിച്ചു ബ്രെക്ഫാസ്റ്റ് കഴിക്കാനായി ക്ഷണിച്ചു .

ഉമ്മറ വാതിൽ ചാരി മഞ്ജുസിനൊപ്പം ഞാൻ അകത്തേക്ക് കടന്നു . ഡൈനിങ് ടേബിളിൽ എല്ലാം ഒരുക്കി വെച്ചിരുന്നത് കൊണ്ട് എടുത്തു വിളമ്പേണ്ട കാര്യം മാത്രമേ മഞ്ജുവിനുണ്ടായിരുന്നുള്ളു . ഞാനും അവളും അടുത്തടുത്തായിരുന്നു . പ്ളേറ്റ് എന്റെ മുൻപിലേക്ക് നീക്കിവെച്ചു മഞ്ജു തന്നെ അപ്പവും മുട്ടക്കറിയും സെർവ് ചെയ്തു .

ഞാൻ അതിലൊരു കഷ്‌ണംപൊട്ടിച്ചു കറിയിൽ മുക്കി രുചിച്ചു നോക്കി അവളെ സംശയത്തോടെ നോക്കി .

“ഇത് നീ ഉണ്ടാക്കിയത് ആണോ ?”
ഞാൻ മഞ്ജുസിനോടായി ഗൗരവത്തിൽ തിരക്കി .

“അല്ല…അമ്മ ഉണ്ടാക്കിയതാ”
മഞ്ജു ഒരു നിമിഷം പോലും മടിക്കാതെ ചിരിയോടെ പറഞ്ഞു

“ആഹ്..വെറുതെ തെറ്റിദ്ധരിച്ചു . ഞാനും വിചാരിച്ചു നീ ഇത്ര സെറ്റപ്പായോ എന്ന് ”
ഞാൻ കിട്ടിയ ഗ്യാപ്പിൽ മഞ്ജുസിനിട്ടൊന്നു താങ്ങി ചിരിയോടെ അത് കഴിച്ചു തുടങ്ങി .

“ദേ ….”
ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് കണ്ണുരുട്ടി എന്റെ കാലിൽ ചവിട്ടി .

“ഹി ഹി…”
ഞാൻ അത് ആസ്വദിച്ചുകൊണ്ട് പയ്യെ ചിരിച്ചു .

“പോടാ പട്ടി .. നിനക്കു അല്ലേലും എന്ത് ചെയ്തു തന്നിട്ടും കാര്യമില്ല. കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ജന്തു ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ കളിയാക്കി.

“ആര് പറഞ്ഞു ..ഇന്നലെ നിന്റെ പെർഫോ നല്ലതാണെന്നു ഞാൻ അപ്പഴേ പറഞ്ഞല്ലോ ”
ഞാൻ തലേന്നത്തെ കിടപ്പറ രംഗം ഓർത്തു ചെറിയ ചിരിയോടെ പറഞ്ഞു .അത് കേട്ടതും മഞ്ജുസ് പെട്ടെന്ന് അറിയാതെ ചിരിച്ചു പോയി . വായില് അത്യാവശ്യം കുത്തിനിറച്ചിരുന്നത് കൊണ്ട് കക്ഷിക്ക്‌ എരിവ് തരിപ്പിൽ കയറി .

അതോടെ കക്ഷി ഒന്ന് ചുമച്ചു കൊണ്ട് എന്നെ നോക്കി . എരിവ് ശിരസിൽ കയറിയതുകൊണ്ട് അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടെങ്കിലും ആകെമൊത്തത്തിൽ ചിരിയാണ് !

“ഇങ്ങനെ ഇളിച്ചു നിക്കാതെ വെള്ളം വല്ലോം എടുത്തുകുടിക്ക് ”
അവളുടെ ചിരി കണ്ടു ഞാൻ കൈ ഉയർത്തി അവളുടെ തലയിലൊരു കൊട്ട് കൊടുത്തു . അതോടെ കക്ഷി ഗ്ലാസിൽ ഇരുന്ന ചായ സ്വല്പം കുടിച്ചുകൊണ്ട് സ്വല്പം ആശ്വാസം വരുത്തി .

“ഹോ…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025