Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

അങ്ങനെ അമ്മയെ കയറ്റിവിട്ട് ഞാനും മഞ്ജുസും മുഖാമുഖം നോക്കി . എല്ലാ തടസങ്ങളും നീങ്ങി കിട്ടിയ ആശ്വാസം ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തുണ്ട് . അതിന്റെ ആശ്വാസത്തിലും ആവേശത്തിലും ഞാൻ മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറി . മഞ്ജു തിണ്ണയിൽ ഇരുന്നു പത്രം മറിച്ചു നോക്കുന്നുണ്ട് . ഞാൻ അതത്ര കാര്യമാക്കാതെ അവളുടെ കയ്യിൽ നിന്നും പേപ്പർ വാങ്ങിച്ചു കസേരയിലേക്കെടുത്തെറിഞ്ഞു , അവളെ തറപ്പിച്ചൊന്നു നോക്കി . അതിലേറെ ദേഷ്യത്തിൽ അവളും എന്നെ നോക്കി ! ഞാൻ പത്രം എടുത്തെറിഞ്ഞത് കക്ഷിക്ക് ഇഷ്ടമായിട്ടില്ല .

“എന്താടാ ?”
അവൾ എന്നെ നോക്കി ചീറ്റി .

“ചുമ്മാ…”
ഞാൻ കണ്ണിറുക്കി ചുമൽ കുലുക്കി .

“മ്മ്…വേണേൽ വാ ചായ കുടിക്കാം..എനിക്ക് വിശക്കുന്നുണ്ട്..”
എന്റെ കോമഡി അത്ര ഇഷ്ടപെടാത്ത പോലെ അവൾ സ്വല്പം വെയ്റ്റ് ഇട്ടു ഗൗരവത്തിൽ പറഞ്ഞു എഴുന്നേൽക്കാൻ തുടങ്ങി .

“നിക്ക് നിക്ക് ..അങ്ങനെ അങ്ങ് പോയാലോടി ”
ഞാ അവളുടെ ധൃതികാണ്ട് മഞ്ജുസിന്റെ കൈക്കു കയറി പിടിച്ചു .

“ശോ..എന്താ കവി ഇത് …?”
മഞ്ജു ഞാൻ കയ്യിൽ പിടിച്ചതും കൈ കുടഞ്ഞുകൊണ്ട് ചിണുങ്ങി .

“അതൊക്കെ ഉണ്ട്…നീ അവിടിരി..”
ഞാൻ അവളെ ബലമായി എന്റെ അടുത്ത് പിടിച്ചിരുത്തി . പിന്നെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ചു മുഖാമുഖം നോക്കി .

“എന്താ ?”
മഞ്ജു പുരികം ഉയർത്തി എന്നെ നോക്കി .

“കാര്യായിട്ട് ഒന്നും ഇല്ല ..അമ്മ പറഞ്ഞല്ലോ എന്റെ തന്തപ്പിടി നിന്നോട് ഫോണിൽ കൂടി എന്തൊക്കെയോ കുറെ കാര്യമായിട്ട് സംസാരിക്കുന്നുണ്ട് എന്നൊക്കെ ? എന്നിട്ട് നീയെന്താ ഇതുവരെ എന്നോടൊന്നും പറയാഞ്ഞത് ?”
ഞാൻ ചെറിയ സംശയത്തോടെ ചോദിച്ചതും മഞ്ജുസ് ഒന്ന് പല്ലിളിച്ചു കാട്ടി .

“അത് അതിപ്പോ …അങ്ങനെ കാര്യായിട് ഒന്നും ഇല്ലെടാ ..നിന്റെ കാര്യം ഒകെ ചോദിക്കും . എങ്ങനെ ഉണ്ട് അവൻ , ജോലിക്ക് പോണില്ലേ എന്നൊക്കെ ..അല്ലാണ്ടെ വേറെയൊന്നും ഇല്ല.”
മഞ്ജുസ് വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി .

“മ്മ്…എന്നോടൊന്നും മിണ്ടാത്ത ടീം ആണ് പുള്ളി .അതോണ്ട് ചോദിച്ചെന്നെ ഉള്ളു ”
ഞാൻ സ്വല്പം ഗൗരവത്തിൽ അച്ഛന്റെ സ്വഭാവം ഓർത്തുകൊണ്ട് പറഞ്ഞു .

“ആഹ് …പക്ഷേ നിന്നെ വല്യ ഇഷ്ടാ ട്ടോ . ”
മഞ്ജുസ് ഇടയ്ക്കു കയറി ചിരിയോടെ പറഞ്ഞു .

“ആഹ്..ആയിരിക്കും. നമ്മുടെ കല്യാണം വന്നപ്പോ ഞങ്ങള് നൈസ് ആയിട്ട് ഉടക്കിയതാ . അന്ന് എന്നെ അടിക്കുവേം ചീത്ത പറയുവേം ഒകെ ചെയ്ത ശേഷം പിന്നെ കാര്യമായി അങ്ങനെ ഒന്നും സംസാരിച്ചിട്ടില്ല .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025