Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 29

മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു .

“ആഹ്..അങ്ങനെ പറ . വെറുതെ അല്ല ഇത്ര ഫീല് ..”
ഞാൻ അവളുടെ ഗന്ധം ഒന്നുടെ വലിച്ചു കയറ്റി ചിരിച്ചു .

“പിന്നെ കവി..നമുക്കിങ്ങനെ നടന്ന മതിയോ ? ഒരു ട്രോഫി ഒക്കെ വേണ്ടേ ?”
മഞ്ജുസ് ചെറിയ സംശയത്തോടെ എന്നെ നോക്കി .

“ആഹാ , ഇപ്പൊ അങ്ങനെ ആയോ ? നീയല്ലെടി പറഞ്ഞെ ഉടനെ ഒന്നും വേണ്ടെന്നു ?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .

“ആഹ്..ഉടനെ ഒന്നും വേണ്ട . എന്നാലും വേണം ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“നീ പറഞ്ഞോ . ഞാനെപ്പോഴും റെഡിയാ . കുറച്ചു നേരത്തെ പണിയല്ല ഉള്ളൂ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസ് ഒന്ന് ചിരിച്ചു .

“പോടാ…ഞാൻ സീരിയസാ ”
മഞ്ജു കാര്യമായി തന്നെ പറഞ്ഞ് എന്റെ കയ്യിൽ നുള്ളി .

“ആണോ ? എന്ന ഇയാള് പറയുന്ന പോലെ . ഞാനെപ്പോഴും നിന്നെ അനുസരിച്ചിട്ടല്ലെടി ഉള്ളു ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

അതോടെ മഞ്ജു എന്നെയും വരിഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു .

“ഏയ് എടി തെണ്ടി വിടെടി..”
ബെഡിലേക്ക് വീഴാൻ നേരം ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു അവളെ തള്ളിമാറ്റാൻ നോക്കി .

“മ്മ് ഹും ..ഇല്ല വിടില്ല . ഞാൻ ഇന്ന് ഹാൽഫ്‌ ഡേ ലീവ് എടുക്കുവാ . നീ പോയി എളുപ്പം ഫ്രഷ് ആയി വാ ”
മഞ്ജുസ് എന്റെ മീതേക്ക് കിടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു .

“സത്യായിട്ടും ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

“ആഹ്…നീ പോയി വേഗം വാ . ഇന്ന് രാവിലെ ആകെ ഒരു പിരീഡ് മാത്രേ ഉള്ളു . ബാക്കിയൊക്കെ ഉച്ചക്ക് ശേഷം ആണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

പക്ഷെ കൃത്യം ആ നേരമാണ് മഞ്ജുസിന്റെ അച്ഛൻ വിളിക്കുന്നത് . റൂമിൽ ചാർജിലിട്ട ഫോൺ റിങ് ചെയ്തതും മഞ്ജു എന്റെ ദേഹത്ത് നിന്നു ചാടിപിടഞ്ഞു എഴുനേറ്റു .

“ആരാ ?”
അവൾ ഫോൺ എടുത്തു നോക്കുന്നത് കണ്ടു ഞാൻ പയ്യെ ചോദിച്ചു .

“അച്ഛൻ ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചുണ്ടത്തു വിരൽ വെച്ച് ., എന്നോട് മിണ്ടല്ലേ എന്ന് ഭാവിച്ചു .പിന്നെ കാൾ അറ്റൻഡ് ചെയ്തു .

“ആഹ്..എന്താ അച്ഛാ ?”
ഫോൺ എടുത്തു മഞ്ജുസ് പയ്യെ തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025