Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

അതും പറഞ്ഞു ഞാൻ നേരെ പല്ലുതേപ്പും പരിപാടികളുമൊക്കെ തീർത്തു തിരിച്ചു വന്നു ഫ്ലാസ്ക്കിൽ നിന്നും ചൂട് കോഫീ എടുത്തു പകർന്നു കുടിച്ചു .മഞ്ജുസ് കുളിച്ചിട്ടൊന്നുമില്ല. തലേന്നിട്ട ടി-ഷർട്ടും ഹാഫ് പാവാടയും തന്നെയാണ് വേഷം . കാലിലെ നീരിന് കുറവുണ്ട് . അതിന്റെ ആശ്വാസവും തിളക്കവുമൊക്കെ ആ മുഖത്തുണ്ട് .

ഞാൻ കോഫീ കുടിച്ചുകൊണ്ട് അവളുടെ ചാറ്റിങ്ങിന്റെ സ്പീഡ് നോക്കിയിരുന്നു . കൈവിരലുകൾ ഡിസ്‌പ്ലേയിലെ കീബോർഡിൽ ഓടിനടക്കുന്ന വേഗം അപാരം ആണ് .

“സമയം ഒരുപാടായല്ലോ..നീ എന്താ എന്നെ വിളിക്കാഞ്ഞേ ടീച്ചറെ  ?”
ഞാൻ അവളോടായി തിരക്കി .

“ഞാൻ എഴുന്നേറ്റപ്പോ നീ നല്ല ഉറക്കം ആയിരുന്നു ..പിന്നെ എണീറ്റിട്ട് ഇവിടെ മല മറക്കുന്ന പണി ഒന്നും ഇല്ലല്ലോ “

മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു ഫോൺ ഓഫ് ചെയ്തു ബെഡിൽ ഇട്ടു. പിന്നെ മുടിയൊക്കെ വിടർത്തി തഴുകി കെട്ടിവെച്ചു .

“കുളിക്കാൻ പോവാ നീ  ?”
ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു ചോദിച്ചു .

“മ്മ്…”
അവൾ മൂളി , പിന്നെ റൂമിലെ സോഫയിൽ ഉണക്കാനിട്ടിരുന്ന ടവൽ എടുത്തു . ഇപ്പോൾ കാലൊക്കെ നിലത്തു ശരിക്കു ചവിട്ടിയാണ് നടത്തം . സാമാന്യം നല്ല ഭേദം ഒറ്റ ദിവസം കൊണ്ട് ഉണ്ടായിട്ടുണ്ട് .

“വേദന മാറിയോ ??”
ഞാൻ മഞ്ജുസിന്റെ കാലിലേക്ക് നോക്കികൊണ്ട് ചോദിച്ചു .

“മ്മ്…കുറവുണ്ടെടാ  ”
മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു ഞാനിരിക്കുന്ന കസേരക്ക് അടുത്തേക്ക് വന്നു .

“എടാ ..നാട്ടിൽ ചെന്നാൽ ഉടനെ  എന്റെ ഫ്രണ്ട് മീരയെ ഒന്ന് കാണാൻ പോണം. എന്റെ കൂടെ കോളേജിൽ പഠിച്ചതാ.. ”
മരക്കസേരയുടെ കയ്യിൽ കയറി ഇരുന്നു മഞ്ജുസ് എന്നോടായി പറഞ്ഞു .ഭർത്താക്കന്മാരെ സോപ്പിട്ടു കാര്യം നേടുന്ന പെണ്ണുങ്ങളുടെ ഭാവം ഇവൾക്കിതെന്തിനാണെന്നു എനിക്ക് അപ്പോൾ  മനസിലായില്ല.  “വന്നു വണ്ടി എടുക്കെടാ തെണ്ടി ” എന്നൊന്ന് അവൾ അലറിയാൽ ഞാൻ പിന്നാലെ വാലും ചുരുട്ടി പോകുമല്ലോ !അതുപേടിച്ചിട്ടൊന്നുമല്ല ഇഷ്ടം കൊണ്ടാണ് !

“മ്മ്…പോവാലോ .അതിനെന്താ .”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്….പിന്നെ ഒടുക്കം മാറ്റം ഉണ്ടായാൽ എന്റെ സ്വഭാവം മാറും ട്ടോ  ..അവളുടെ വക ഒരു ട്രീറ്റ് ഉണ്ട് , നമുക്ക് പോയി പൊളിക്കാം .”
മഞ്ജു ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025