Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

“ഇല്ലെന്നേ ഉറപ്പായിട്ടും പോകാം ..അച്ഛനാണ് സത്യം ”
ഞാൻ കോഫി കപ്പ് ടീപോയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…ശരി ശരി ”
മഞ്ജുസ് സന്തോഷത്തോടെ തലയാട്ടി എന്റെ കവിളിൽ ഒരുമ്മയും തന്നു കുളിക്കാനായി പോയി .

കല്യാണ ശേഷം ആദ്യം വെച്ചുകെട്ടിയത് ആ മീരയുടെ ട്രീറ്റിന്റെ പേരും പറഞ്ഞായിരുന്നു എന്നത് വേറെ കാര്യം ! അത് വഴിയേ പറയാം .

കുളികഴിഞ്ഞു ടവ്വലും ചുറ്റി മഞ്ജുസ് പതിവ് പോലെ തിരിച്ചിറങ്ങി . ഒരു ചുവന്ന സ്ലീവ് ഉള്ള ഫ്രോക് ആയിരുന്നു അന്ന് മഞ്ജുസ് എടുത്തിട്ടത് . മുട്ടിനു താഴെ വരെ മാത്രം  ഇറക്കമുള്ളതുകൊണ്ട് അവളുടെ കാലുകളും കണങ്കാലുമെല്ലാം വെളിയിൽ കാണാം . ഏതു ഡ്രസ്സ് ഇട്ടാലും ഇവളെ കാണാൻ ഒടുക്കാത്ത ഭംഗി ആണ് ..

അവൾ വേഷം മാറുന്നത് ഞാൻ ഇടക്കിടെ ഇടം കണ്ണിട്ടു നോക്കി . ഡ്രസ്സ് ഒകെ ഇട്ടു മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കി മഞ്ജുസ് റെഡി ആയി . ഇന്ന് പുറത്തൊക്കെ പോകാമെന്ന നിലപാടിൽ ആണ് കക്ഷി  . അതോടെ ഞാനും ഡ്രസ്സ്  ചേഞ്ച് ചെയ്തു ഇറങ്ങി . പോകുന്ന വഴിക്ക് ബ്രെക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ ലവ് ഡെൽ , കോത്തഗിരി പോലുള്ള ടൗണിൽ നിന്നും മാറിയുള്ള സ്ഥലങ്ങളിലൂടെയൊക്കെ അന്ന് ചുറ്റിയടിച്ചു .

അന്ന് വൈകുവോളം പുറത്തു തന്നെ ആയിരുന്നു കറക്കം, ഓരോ സ്ഥലത്തു നിർത്തും കുറെ ഫോട്ടോ എടുക്കും , വല്ല സ്ട്രീറ്റ് ഫുഡ് കണ്ടാൽ അത് ടേസ്റ്റ് ചെയ്യും  , മഞ്ജുസിനു ബോധിച്ചാൽ അത് കുറച്ചു വാങ്ങും , പിന്നെ അവളെ ചേർത്ത് പിടിച്ചു എല്ലാ പ്ളേസിലും  നടക്കണം ഇതൊക്കെ ആയിരുന്നു പതിവ്   . മഞ്ജുവിന് കാലിന്റെ വേദന കുറഞ്ഞതും ഞങ്ങൾക്ക് അനുഗ്രഹം ആയി . പൈൻ ബാം കാറിലിരുന്നുകൊണ്ട് തന്നെ ഇടക്കിടെ അവൾ എടുത്ത് പുരട്ടും .

ഒടുക്കം സ്വല്പം ഒന്ന്  ഇരുട്ടിയതോടെയാണ് ഞങ്ങൾ അന്ന്  തിരിച്ചെത്തിയത് . അപ്പോഴേക്കും തണുപ്പും കൂടിയിരുന്നു . മഞ്ജുസ് ആണെങ്കിൽ മുള്ളാൻ മുട്ടി നിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി . ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടെലിൽ കയറിയപ്പോൾ അവിടന്ന്  ഒരുവട്ടം ഒഴിച്ചതാണ് . പിന്നെ വീണ്ടും കുറച്ചു കഴിഞ്ഞു മുട്ടിയപ്പോൾ ആരും കാണാതെ വല്ല പൊന്തയിലും പോയിരുന്നു ഒഴിച്ചോളാൻ ഞാൻ പറഞ്ഞതാണ് പക്ഷെ കേട്ടില്ല .എന്റെ മിസ്സിന് നാണക്കേടാണത്രെ !

പിന്നെ കോട്ടേജ് എത്തുംവരെ ശല്യം ആയിരുന്നു . ടൌൺ എത്തിയപ്പോൾ തന്നെ അവള് ശല്യം തുടങ്ങി കഴിഞ്ഞിരുന്നു  .

“ഒന്ന് വേഗം വിടെടാ ..കവി .”
മഞ്ജുസ് ഇരുകൈകൊണ്ടും അരക്കെട്ടിനു മുൻവശം പൊത്തിപിടിച്ചു  സഹിച്ചുകൊണ്ട് എന്നെ നോക്കി കെഞ്ചും ..

ഞാൻ അത് കണ്ടിട്ടും കണ്ട ഭാവം നടിക്കാതെ ഉള്ള സ്പീഡ് നേരെ പാതിയാക്കും . അതോടെ മഞ്ജുസ് ഡബിൾ മാർജിനിൽ പൊട്ടിത്തെറിക്കും .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025