“എളുപ്പം വിടെടാ പട്ടി..അവന്റെ ഒരു തമാശ”
എന്നൊക്കെ പറഞ്ഞു മുന്നോട്ടാഞ്ഞു മഞ്ജുസ് എന്റെ തലയിലൊക്കെ കിഴുക്കാൻ തുടങ്ങി .
“സ്സ്…ആഹ് ”
ഞാൻ ചിരിയോടെ ആ കോപ്രായം സഹിച്ചു അവളെ നോക്കി കണ്ണിറുക്കും .
“നിനക്ക് ഞാൻ തരാം…കവി.ഒന്ന് വേഗം പ്ലീസ് ..ഞാൻ ഇല്ലേൽ കാറിനകത്തു ഒഴിക്കും ട്ടോ ”
ഒടുക്കം ഗത്യന്തരമില്ലാതെ വന്നു ശബ്ദം ഒക്കെ കൂടിവന്നപ്പോഴാണ് ഞാൻ സ്പീഡ് കൂട്ടിയത് .
“വേണ്ട വേണ്ട കാറ് വൃത്തികേടാക്കണ്ട ..ഞാൻ ആയിരം വട്ടം പറഞ്ഞതാ ..വല്ല പബ്ലിക് ടോയ്‌ലെറ്റിലും പൊക്കോളാൻ അപ്പൊ വൃത്തി പോരാ ..ഒലക്കേടെ മൂഡ് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
അതിനു മഞ്ജുസ് ഒന്നും മിണ്ടിയില്ല…മുന്നോട്ടാഞ്ഞു മൂത്ര ശങ്ക കടിച്ചു പിടിച്ചിരുന്നു . ഒടുക്കം കാർ നിന്നതും ഡോർ തുറന്നു ഇറങ്ങി ഒരോട്ടം …മുടിയൊക്കെ ചിതറി തെറിപ്പിച്ചുകൊണ്ട് ചുവന്ന ഫ്രോക്കും അണിഞ്ഞു കോടമഞ്ഞിനുള്ളിലൂടെ ഓടിമറയുന്ന മഞ്ജു നല്ലൊരു ഓര്മ ആയിരുന്നു .
ഞാൻ അത് നോക്കി ചിരിച്ചു നിക്കുമ്പോഴേക്കും അവൾ കണ്ണിൽ നിന്ന് മാഞ്ഞിരുന്നു ! കാര് ലോക് ചെയ്തു അവളുടെ പൈൻ ബാമും കയ്യിലെടുത്തു ഞാൻ പയ്യെ ഇറങ്ങി നടന്നു . റീസെപ്‌ഷനിൽ ചെന്ന് രാത്രിയിലെ ഫുഡിന്റെ കാര്യം മാനേജരെ ഓർമിപ്പിച്ചു .
അയാളോട് സ്വല്പ നേരം കുശലം പറഞ്ഞു ഞാൻ റൂമിലേക്ക് നീങ്ങി . അപ്പോഴേക്കും മഞ്ജുസ് വലിയൊരു ഭാരമിറക്കി വെച്ച സമാധാനത്തിൽ സ്വസ്ഥമായി ബെഡിൽ ഇരിപ്പുണ്ട് .
“മുള്ളിയോ ?”
ഞാൻ റൂമിനുള്ളിലേക്ക് കടന്നയുടനെ ചിരിയോടെ തിരക്കി .
“ആഹ്…ഇപ്പൊ എന്തൊരു സുഖം ആണെന്ന് അറിയോ ..നിന്റെ കൂടെ കിടന്ന പോലും കിട്ടില്ല ഈ സുഖം ..”
മഞ്ജു ചിരിയോടെ പറഞ്ഞു ബെഡിലേക്കു മലർന്നു കിടന്നു .
ഞാൻ ആ തമാശ ആസ്വദിച്ചെന്നോണം പുഞ്ചിരിച്ചു ചെരിപ്പൊക്കെ അഴിച്ചു വെച്ച് മഞ്ജുവിനടുത്തേക്കായി ഇരുന്നു . ബെഡിൽ മലർക്കെ കിടന്നു അവളെന്നെ പുരികം തുടരെ തുടരെ ഇളക്കി ചിരിച്ചു .
“ഫ്രോക്കില് നല്ല ഭംഗി ഉണ്ട് മിസ്സിനെ കാണാൻ ”
ഞാൻ അവളുടെ അടുത്തേക്കായി ചെരിഞ്ഞു കിടന്നുകൊണ്ട് , അവൾ മാറിൽ പിണച്ചു വെച്ചിരുന്ന കൈകൾ പിടിച്ചെടുത്തു മുഖത്തിന് ഇരുവശത്തേക്കും പാതി ഉയർത്തികൊണ്ട് പറഞ്ഞു .
