Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

പുറകിലായി നീലയും വെള്ളയും കലർന്ന യൂണിഫോമിൽ പ്ലസ്‌വൺ പ്ലൂസ്ടു വിദ്യാർത്ഥിനികളും ഒപ്പം ചില അദ്ധ്യാപകരും പുറത്തേക്കിറങ്ങാൻ തുടങ്ങി.ചെറിയ കുട്ടികൾ പോയതോടെ ഞാൻ പതിയെ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു സീതയും പോയികാണും .അവൻ ഇപ്പോഴും ഗേറ്റിലേക്ക് നോക്കി തന്നെ നിൽപ്പാണ് .
“ദേ.. ടാ.. അവളിങ്ങോട്ടു വരുന്നുണ്ട്.. നിങ്ങളു കുറച്ചു മുന്നോട്ടു മാറി നിന്നു സംസാരിച്ചാൽ മതി ഇവിടെ നിന്നു വേണ്ട ”
“മം”.. അവൻ ഒന്നു മൂളുക മാത്രം ചെയ്തു.
ചുരിദാറിലും ധവാണിയിലും അവളെ കണ്ടിട്ടുണ്ടെങ്കിലും സ്കൂൾ യൂണിഫോമിൽ അവളെ ആദ്യമായി കാണുകയാണ് .എനിക്ക് ഒരുപക്ഷേ ഏറ്റവും ഇഷ്ടമായത് ഈ വേഷമാണ്.അവനും അങ്ങിനെയാണെന്നു തോന്നുന്നു . വാ തുറന്നപടി നിൽക്കുന്നുണ്ട് മഹാൻ.കൂടെയുള്ള പെണ്കുട്ടിയോട്‌ എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും അമൃത ഞങ്ങളുടെ അടുത്തെത്തി.
“ടാ നീ പോയി സംസാരിച്ചിട്ടുവാ ഞാൻ ഇവിടെ നിൽക്കാം”. അവർ മുന്നോട്ട് നടന്നു.അമൃത എന്നെ നോക്കിയൊന്നു ചിരിച്ചു.

“ഉണ്ണ്യേട്ടാ”….
“ദൈവമേ.. സീത..
റോഡിന് അപ്പുറത്ത് നിന്നും കൂട്ടുക്കാരികൾക്ക് ഒപ്പം നിന്ന് കൈവീശി കാണിക്കുന്നുണ്ടായിരുന്നു അവൾ . ഞാനും കൈഉയർത്തി കാണിച്ചു.
എന്താ ഇവിടെ എന്ന് ആംഗ്യത്തിൽ അവൾ ചോദിച്ചു. ഞാൻ ചുമൽ കുലുക്കി ‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ.ഭാഗ്യത്തിന് അമൃതയും വിഷ്ണുവും കുറച്ച് അപ്പുറത്ത് എത്തിയിരുന്നു. എന്നെ ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് സീത മറ്റുള്ളവർക്കൊപ്പം നടന്നു നീങ്ങി. ഞാൻ പതിയെ അജൂക്കാന്റെ കടയിലേക്കും കയറി.
“അനക്ക് കുടിക്കാൻ എന്താ വേണ്ടേ..ചായ എടുക്കട്ടാ”.. ടേബിളുകളിൽ ഒന്നിന് മുന്നിൽ ഞാൻ ഇരിക്കുന്നതിനിടയിൽ ഇക്ക ചോദിച്ചു.
ഒന്നും വേണ്ട ഇക്കാ അവനും കൂടി വരട്ടെ”..
“അല്ല ഇക്കാ നിങ്ങടെ കല്യാണ കാര്യം എന്തായീ ?
“എന്താവാൻ മനൂ പെണ്ണുകാണൽ മുറക്ക് നടക്കന്നുണ്ട് പക്ഷേങ്കി ഒന്നും മ്മടെ ഉമ്മാക്ക് പിടിക്കണില്ല.
” എല്ലാം അതാത് സമയത്തു നടക്കും ഇക്കാ.. ഇക്കാടെ ഹൂറി അടുത്ത് തന്നെ ഇക്കാടെ മുന്നിൽ വരും”..
“ഹ.. ഹ..മനൂ..അത് മ്മക്ക് പെരുത്ത് ഇഷ്ട്ടായിട്ടാ”..
“അതിന് മ്മടെ വക ഇത് പിടിച്ചോ”.. ചില്ലു ഭരണിക്ക് അകത്തുനിന്ന് ഒരു പാൽ പേട എടുത്ത് തന്നുകൊണ്ട്‌ ഇക്ക ചിരിച്ചു.
മ്മടെ ഫേവറേറ്റ് ആണീ പേട. അജൂക്കക്ക് അതറിയാം.
“ചേട്ടാ അവനു മാത്രമേ ഉള്ളൂ… എനിക്കില്ലേ”?ചോദിച്ചു കൊണ്ട് വിഷ്ണു കടന്നു വന്നു
“ഇത് മനൂട്ടന്റെ സ്പെഷ്യലാ..ന്നാ അനക്കും പിടിച്ചോ ഒന്ന് ഇജ്ജ്‌ മനുന്റെ ഫ്രണ്ടല്ലേ”.. ഇക്ക അവനും ഒരെണ്ണം കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025