Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

വണ്ടി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള അജൂക്കയുടെ കോഫീ ഷോപ്പിന് സമീപം നിർത്തി ഞങ്ങൾ ഇറങ്ങി.
ഇതു ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഇടക്ക് വരാറുള്ള കടയാണ് ഞാൻ പഠിച്ചിരുന്ന ബോയ്‌സ് സ്കൂളും ഈ ഗേൾസ് സ്കൂളും തമ്മിൽ ഒരു മതിലിന്റെ വത്യാസം മാത്രമേ ഉള്ളൂ മാത്രമല്ല ഒരേ മാനേജ്‌മെന്റും.
“മനൂ… ഇജ്ജ്‌ തൃശൂരു കോളേജില് ചേർന്നേ പിന്നെ അന്നെ ഇങ്ങട്ടൊന്നും കാണാനില്ലല്ലോ”..കടക്കുള്ളിൽ നിന്നും വെളുത്തു നീണ്ടു മെലിഞ്ഞ ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
“ആ… അജൂക്കാ… എന്തൊക്കെയുണ്ട്‌ വിശേഷം?.. ഞാൻ അധികം ഇങ്ങോട്ട് ഇറങ്ങാറില്ല ഇക്കാ.. അതോണ്ടാ കാണാത്തത്. പിന്നെ രണ്ടാഴ്ച മുന്നേ രവി സാറിന്റെ സെന്റ്ഓഫ്നു വന്നപ്പോ ഇങ്ങൾ ഇല്ലായിരുന്നു ഉപ്പയായിരുന്നു ഇവിടെ”.
“അതുശരി ..ഇജ്ജ്‌ എന്താ അവിടന്നെ നിക്കണെ കേറണില്ലേ”..?അല്ല ഇതാരാ അന്റൊപ്പം ചങ്ങായ്യാ?..ബൈക്ക് നിർത്തി അതിലിരുന്നു തന്നെ അക്ഷമയോടെ സ്കൂൾ ഗേറ്റില്ലേക്ക് നോക്കി നിൽക്കുന്ന വിഷ്ണുവിനെ നോക്കി ചോദിച്ചു.
ങാ.. അജൂക്കാ ഇത് മ്മടെ ഫ്രണ്ടാ.. ഇപ്പ വരാ ഇക്കാ സ്കൂൾ വിടാറായില്ലേ . ദേ ഇവന് ഒരാളെ കാണാനുണ്ട്…
“ഓ… ആയിക്കോട്ടെ”…ഇക്ക വിഷ്ണുവിനെ ഒന്ന് ഉഴിഞ്ഞു നോക്കി കടക്കുള്ളിലേക്ക് കയറി.
ഇതൊക്കെ കാരണം ആയിരുന്നു ഞാൻ വരാൻ മടിച്ചത് അഞ്ചാം ക്ലാസ് തൊട്ട് പ്ലസ്ടു വരേക്കും പഠിച്ചത് ഇവിടെയാണ്. അതു കൊണ്ട്‌ എന്നെ ഇവിടെ എല്ലാവർക്കും നല്ല പരിചയമാണ്. പോരാത്തതിന് ഞാൻ സ്കൂളിലെ ഒരു സെലിബ്രിറ്റി ആയിരുന്നല്ലോ? അതു മാത്രവുമല്ല സീത പഠിക്കുന്നതും ഇവിടെ തന്നെയാണ്. അവളെങ്ങാനും കണ്ടാൽ പിന്നെ അത് എന്തായാലും അമ്മയുടെ ചെവിയിൽ എത്തും.

സ്‌കൂളിൽ നീണ്ട ബെല്ലടി കേട്ടു .. ഹയർ സെക്കൻഡറി ബിൽഡിങ് പുറകിൽ ആയതു കാരണം ചെറിയ ക്ലാസുകളിലെ കുട്ടികൾ പോയതിന് ശേഷമേ അമൃത വരൂ.ഞാൻ പതിയെ കോഫീ ഷോപ്പിന് മുന്നിലെ പടുമരത്തിനു പിറകിലേക്ക് മാറിനിന്നു. വിഷ്ണു ഗേറ്റിലേക്ക് തന്നെ നോക്കി നിൽക്കുന്നുണ്ട്.
ചെറിയ കുട്ടികൾ എല്ലാം തന്നെ ഒരുവിധം കലപില ശബ്ദത്തോടെ ഒഴിഞ്ഞു എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ഇന്ന് അവസാന പരീക്ഷയും കഴിഞ്ഞു ക്രിസ്തുമസ് അവധിക്ക് സ്ക്കൂൾ അടക്കുകയാണ് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025