ഇപ്പോൾ ഓഫീസിലേക്ക് ഉള്ള പോക്കും വരവും എന്റെ കാറിൽ തന്നെയാണ്…. ഡെയിലി ഫോൺ വിളിയും രാത്രി ചാറ്റും എല്ലാം ഉണ്ട്… ഇടക്ക് ഇടക്ക് അത്യാവശ്യം അഡൾട്ട് സംസാരവും കടന്നു വരാറുണ്ട്.
ഒരു ദിവസം ഞങ്ങൾ ഓഫീസിൽ നിന്നും മടങ്ങും വഴി ഒരു സംസാരം ഉണ്ടായി. അതിലൂടെ ആണ് എല്ലാത്തിന്റെയും തുടക്കം.
“”””എടാ…. നീ കല്യാണം ഒന്നും കഴിക്കുന്നില്ലേ….??? “”””
സീറ്റിൽ ഇരുന്നു എന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
മഞ്ഞ സാരിയും ബ്ലൗസും ആണ് അവളുടെ വേഷം.
“””ആഗ്രഹമൊക്കെ ഉണ്ട് പക്ഷെ നീ സമ്മതിക്കില്ലല്ലോ… “”””
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.
“”””ഞാനോ….??? “”””
അവൾ സംശയത്തോടെ എന്നെ നോക്കി.
“””ആ… നിന്നെ കല്യാണം കഴിച്ചാലോ എന്നാ എന്റെ മനസ്സിൽ…. എന്താ നിന്റെ അഭിപ്രായം..??? “””””
ഞാനല്പം കാര്യമായും… തമാശയും ഇടകലർത്തി ചോദിച്ചു.
