Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

“വേണ്ടെടി.. ഇത് ഞാൻ പരിഹരിക്കേണ്ട വിഷയമാ… ഞാൻ തന്നെ ഡീൽ ചെയ്തോളാം… നീ ചോദിക്കാമെന്ന് പറഞ്ഞില്ലേ… അത് തന്നെ വലിയ കാര്യം… “, റോഷൻ ശ്രീലക്ഷ്മിയെ പിന്തിരിപ്പിച്ചു.

അവൾ പുഞ്ചിരിച്ചു… അവനും…. അവർ കുറേ സമയം പിന്നെയും സംസാരിച്ചു… അവരുടെ പഴയ കഥകൾ… സ്കൂൾ… ട്യൂഷൻ ക്ലാസ്സ്…. ക്ലാസ് ടൂർ… അങ്ങനെ പലതും… കുറച്ച് നേരമെങ്കിൽ കുറച്ച് നേരം, അവളിൽ സന്തോഷം പകരാൻ ആ നന്മ നിറഞ്ഞ ശ്രീനിവാസൻ’ ശ്രമിച്ചുകൊണ്ടേയിരുന്നു….

“നിന്നോട് സംസാരിച്ച് കഴിഞ്ഞപ്പോ, എന്തോ എനിക്കും… നമ്മടെ പഴയ കൂട്ടുകാരെ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നുണ്ട്…”, സംസാരത്തിനൊടുവിൽ അവൾ പറഞ്ഞു.

റോഷൻ : “എന്നാ ഒരു ദിവസം അങ്ങോട്ട് ഇറങ്ങടി… ഞങ്ങൾ കുറച്ചു പേർ ഇപ്പോഴും ആ അമ്പലത്തിന്റേം കലുങ്ങിന്റേം ഒക്കെ ചുറ്റുമായി തന്നെയുണ്ട്…. കുറച്ച് ദിവസത്തേക്കെങ്കിലും… ”

അത് കൂടി കേട്ടതോടെ, അവളറിയാതെ തന്നെ അവളുടെ കണ്ണിൽ നിന്നും വെള്ളം പൊടിഞ്ഞു…

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെടാ… ഇതൊരു ജയിലാ…. ജീവിതകാലം മുഴുവൻ.. പരോൾ പോലും കിട്ടാത്ത ജയിൽ…”, തന്റെ കണ്ണീർ റോഷൻ കാണാതിരിക്കാൻ പ്രയാസപ്പെട്ടുക്കൊണ്ട്, ശ്രീലക്ഷ്മി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“കുറ്റമൊന്നും ചെയ്യാതെ ജയിലിൽ കിടക്കാൻ നീ ജയിലർ ഒന്നുമല്ലല്ലോ…?”, റോഷൻ മൂഡ് മാറ്റാനായി, കളിയും അതേ സമയം കാര്യവും നിറഞ്ഞ സ്വരത്തിൽ തിരിച്ചടിച്ചു.

അവന്റെ ആ പറച്ചില് കേട്ടതും വേദനക്കിടയിലും ശ്രീലക്ഷ്മി അറിയാതെ ചിരിച്ചുപ്പോയി… അവളുടെ ആ ചിരി റോഷനെ തന്റെ സഹപാഠിയായിരുന്ന പഴയ +2ക്കാരി ശ്രീലക്ഷ്മിയെ ഓർമ്മിപ്പിച്ചു …

“ഒരർത്ഥത്തിൽ ജയിലർ തന്നെയാടാ…”, അവൾ ഒരു തമാശ പറയും മട്ടിൽ തുടർന്നു… “പ്രസവിച്ചതല്ലെങ്കിലും മുകളിൽ കിടക്കുന്നത് എന്റെ അമ്മ തന്നെയാ… ആ അമ്മയുടെ കാലം കഴിയും വരെ എനിക്കിവിടെ തുടർന്നേ പറ്റൂ…. ഇല്ലേൽ… അവന്റെ കാലം കഴിയണം…”

അവസാന വാചകം പറയവേ, അവളുടെ കണ്ണുകളിൽ നേരത്തെക്കൂട്ട് ഒരു തീ എരിഞ്ഞത് റോഷൻ ശ്രദ്ധിച്ചു.

“എനിക്ക് അമ്മയെ ഒന്ന് കാണാൻ പറ്റുമോ..?”, റോഷൻ ചിന്തയോടെ ചോദിച്ചു.

“അതിനെന്താ…! നീ വാ…”, അവൾ അതീവ സന്തോഷത്തോടെ അവന്റെ കയ്യും പിടിച്ച്, അമ്മയുടെ മുറിയിലേക്ക് നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025