“””””ഇല്ലങ്കിൽ നിന്നെ പിടിച്ചു വല്ല കൊരങ്ങനും കൊടുക്കും…. “”””
അവൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.
“”””അച്ചേട്ടൻ അല്ലാതെ വേറെത് കൊരങ്ങൻ….””””
അവൾ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് മെല്ലെ താളത്തിൽ അടിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി ആലോചിക്കും പോലെ ചോദിച്ചു .
“”””ടി…. ചട്ടമ്പി നിന്നെയിന്ന് ഞാൻ… “””””
അതും പറഞ്ഞു വിജയ് ഓടി വന്ന് പ്രിയയുടെ ചെവിയിൽ പിടിച്ചു തിരുമ്മി…..
“””””ഹൂ….. വേണ്ടച്ചേട്ടാ…. നിക്ക് നോവുന്നു….. സ്സ്…. അമ്മേ…ആാാ… “”””
അവന്റെ പിടി അവൾക്ക് തെല്ലുനൊമ്പരം സമ്മാനിച്ചപ്പോൾ അവൾ നേരിയ വേദനയോടെ കൊടും വേദനയുടെ ഓസ്കാർ അഭിനയം അവന് മുന്നിൽ കാഴ്ചവെച്ചു…
“”””””ആരാടി…. കൊരങ്ങൻ…. ങേ…. പറാടി… ആരാ കൊരങ്ങൻ…??? “”””
കൃത്രിമ ദേഷ്യത്തോടെ വിജയ് അവളുടെ ചെവിയിൽ പിടിച്ചികൊണ്ട് ചോദിച്ചു.
“””””സ്സ്…. വിടച്ചേട്ടാ….. ഹാവു….””””
“””””പറാടി…. ആരാകൊരങ്ങൻ…..?? “””””
