Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

അവൻ അല്പം പരിഹാസത്തോടെ പറഞ്ഞു.

 

“”””കണക്കായി പോയി…. ന്നെ കളിയാക്കിയ ഇങ്ങനെ ഇരിക്കും… “”””

 

അതും പറഞ്ഞു അവൾ അവനെ ഇറുക്കി കെട്ടിപിടിച്ചു. അവനും അവളെ ചിരിയോടെ പുണർന്നു. ഇരുവരും കൊതിയോടെ കെട്ടിപിടിച്ചു പുതപ്പിന് കീഴിൽ നിദ്രയെന്ന വസന്തത്തെ തേടിയിറങ്ങി… അധികം അലയേണ്ടി വന്നില്ല അവർക്ക് അതിനുള്ളിൽ അവരെ തേടി ഉറക്കം വന്നു.

 

 

 

________________________________

 

വിജയും പ്രിയയും താഴ്വാരത്ത് എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞു….

 

തണുപ്പുള്ള മഞ്ഞുപെയ്യുന്ന എങ്ങും പച്ചപ്പ് മൂടിയ താഴ്‌വാരത്തെ ഓരോ അണുവിലും അവരുടെ പ്രണയം പുലർകാല സൂര്യന്റെ കിരണം പോലെ ഉദിച്ചുയരുകയാണ്…

 

ഒരു പ്രഭാതം….

 

അവിടെ എത്തിയിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും ഇതുവരെ അവർ വനത്തിലേക്ക് പോയിട്ടില്ല….

 

തലേന്ന് രാത്രി പുറത്തെ തണുപ്പിൽ നിന്നും മുക്തി നേടാനായി കത്തിക്കുന്ന വിറകുകൾക്ക് അരികിൽ വിജയുടെ മാറിൽ പറ്റിച്ചേർന്ന് ഇരിക്കുമ്പോൾ അവൾ അവനോട് ആ ആഗ്രഹം പറഞ്ഞു….

 

“”””അച്ചേട്ടാ… ന്നെ നാളെ കാട്ടീകൊണ്ടൊവോ….??.. നിക്ക് അവിടെയൊക്കെക്കാണാൻ കൊതിയായിട്ടാ… ന്നെ…കൊണ്ടൊവോ..? “”””

 

അവളുടെ നിഷ്കളങ്കമായ ആ ആഗ്രഹത്തിന് എതിര് നിൽക്കാൻ അവന് തോന്നിയില്ല… അവൻ പൂർണമനസോടെ സമ്മതം മൂളി.

 

രാവിലെ നേരത്തെ എഴുന്നേറ്റ് അത്യാവശ്യസാധങ്ങൾ ഒക്കെ എടുത്തു റെഡി ആവണം എന്ന് വിജയ് ഇന്നലെ തന്നെ പറഞ്ഞതാണ് പക്ഷെ അവന്റെ ചുന്ദരി പെണ്ണിന്റെ ഒരുക്കം നട്ടുച്ചയായാലും തീരില്ലന്നാ തോന്നുന്നേ…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025