ഗോവിന്ദൻ ഭയഭക്തി ബഹുമാനത്തോടെ തിരുമേനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…
“”””നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ വലിയതിരുമേനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലന്ന് വെച്ചാൽ പിന്നെ എന്റെ അടുക്കലേക്ക് അവരുടെ കാര്യവുമായി വന്നിട്ട് ഒരു പ്രയോജനവും ഇല്ല്യ… വലിയതിരുമേനിക്ക് സാധിക്കാതത് എന്നെകൊണ്ടും ആവില്യ…!!!! “”””””
ഗോവിന്ദന്റെ മുഖത്ത് നോക്കി വാസുദേവൻ തിരുമേനി കടിപ്പിച്ചു പറഞ്ഞു…
ഇത് കേട്ട് കാർ ഡ്രൈവ് ചെയ്യുന്ന ശേഖരന്റെയും ശേഖരനരികിൽ ഇരിക്കുന്ന ഗോവിന്ദന്റെയും നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി… കാറിലെ എസിയുടെ തണുപ്പിലും അവരുടെ ദേഹം വെട്ടി വിയർക്കുകയായിരുന്നു…
അങ്ങനെ അവരെയുംവഹിച്ചുകൊണ്ട് ആ ഇന്നോവ കാർ വള്ളിയംങ്കാട്ട് തിരുമേനിയുടെ ഇല്ലത്തേക്ക് കുതിച്ചു…
_____________________________
“””””അച്ചേട്ടാ…. നമ്മുക്ക് ഇവിടന്നുപോകാതെയിരുന്നാലോ…. “””””
പറയുടെ മുകളിൽ അവളുടെ മടിയിൽ കിടക്കുന്ന വിജയുടെ മുടിയിഴകളിൽ അവളുടെ നീളൻ വുരലുകളാൽ തലോടികൊണ്ട് അവൾ ചോദിച്ചു.
“”””നീയിത് എന്തൊക്കെയാ വാവാച്ചി ഈ പറയുന്നേ…. “””””
അവളുടെ ആവിശ്യം കേട്ട് അവൻ ഒന്നും തന്നെ മനസിലാവാതെ ചോദിച്ചു.
“”””എന്ത് ഭംഗിയാല്ലേ ഇവിടം…. നല്ല ശാന്തിയും സമാധാനവും…. എന്റെയച്ചേട്ടനെ കെട്ടിപിടിച്ചു ഇവിടെ ജീവിച്ചേനിക്ക് കൊതിതീർന്നില്ല…. “””””
