“”””ശ്രീക്കുട്ടി….കണ്ണ് തൊറക്ക്….നിന്റെ അച്ചേട്ടനാ വിളിക്കണേ….എണീക്ക്… വാവേ… “”””
വിജയ് ചലനമറ്റ് കിടക്കുന്ന പ്രിയയെ മാറോട് അണച്ചു ഹൃദയം പൊട്ടുന്ന വേദനയോടെ തേങ്ങി….
അവന്റെ അലറിയുള്ള കരച്ചിൽ കേട്ട് നിൽക്കാൻ മാത്രം മറ്റുള്ളവർക്ക് സാധിച്ചുള്ളൂ.
“”””ഗോവിന്ദട്ടാ….ന്റെ കുഞ്ഞിനെ എങ്ങിനെയെങ്കിലും രക്ഷിക്ക്… നിക്ക് വേണം എന്റെ മോളെ….””””
ഊർമിള കരച്ചിലോടെ ഗോവിന്ദന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അപേക്ഷിച്ചു.
“””””അമ്മേ… ന്റെ ഏട്ടത്തി….”””””
വർഷ വിങ്ങിപൊട്ടികൊണ്ട് ഇന്ദുമതിയുടെ മാറിലേക്ക് അമർന്നു. കരഞ്ഞു കരഞ്ഞു ശ്വാസം പോലും നേരെ എടുക്കാൻ ആവാത്ത സ്ഥിതിയിലേക്ക് വർഷ എത്തിച്ചേർന്നു…
വിജയുടെ ജാതക ദോഷം അറിയുന്ന ഊർമിള ഒഴികെയുള്ളവർ മൗനം പാലിച്ചു പ്രിയക്കായി കണ്ണിരോഴുക്കി…..
വിജയ് അവന്റെ നഷ്ടത്തെ താങ്ങാൻ ആവാതെ അവന്റെ വാവാച്ചിയേയും കെട്ടിപിടിച്ചു കരയുകയാണ്…..
പെട്ടന്ന് അവന്റെ കാതിലേക്ക് ചില വാക്കുകൾ തുളച്ചു കയറി….
