അവൻ അവളെ ഇറുക്കിയണച്ചുകൊണ്ട് അവളുടെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു… കണ്ണിരാൽ കുതിർന്ന സ്നേഹചുംബനം….!
അവൻ മുഖം ഉയർത്തുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൻ അവളെ കൈകളിൽ കോരിയെടുത്തു മലയുടെ അറ്റത്തേക്ക് നീങ്ങി….മലക്ക് കീഴിൽ അഗാധമായ വലിയ കൊക്കയാണ്….
“””””പൂവാം…വാവച്ചി….””””
നിറഞ്ഞ മിഴികളിൽ പുഞ്ചിരി കലർത്തികൊണ്ട് അവൻ അവളോട് അനുവാദം ചോദിച്ചു….
പ്രിയ ജീവനോടെ ഇല്ലാത്ത ലോകത്ത് നിന്നും മരണത്തിലൂടെ ഈ ലോകം വിടാൻ കാൽ ഉയർത്തിയതും പെട്ടന്ന് ശക്തമായി കാറ്റ് വീശാൻ തുടങ്ങി….. വിജയ് അമ്പരപ്പോടെ ചുറ്റും നോക്കി…
നിലാവ് പൊഴിക്കുന്ന ചന്ദ്രനെ മറച്ചുകൊണ്ട് ആകാശം നിറയെ കാർമേഘങ്ങൾ ഉറണ്ടുകൂടി….
പെട്ടന്ന് ഒരു കൊള്ളിയൻ വാനത്തിൽ നിന്നും ഭൂമിയിലെ മണ്ണിലേക്ക് വന്ന് പതിച്ചു…..ഒപ്പം ഇടിയോട് കൂടി അതിശക്തമായി മഴ പെയ്യാൻ തുടങ്ങി…
“”””ഹ… ഹ….ഹ….ഹ… ഹ… ഹ… “””””
പിന്നിൽ നിന്നും ഉച്ചത്തിൽ ഉള്ള അട്ടഹാസം കേട്ട് ഞെട്ടി തിരഞ്ഞു വിജയ് നോക്കുബോൾ കാണുന്നത് അവനെയും അവന്റെ കൈയിൽ ഉള്ള പ്രിയയെയും തന്നെ ഉറ്റ് നോക്കുന്ന ആ സന്യാസിയെയാണ്….ആ കോരിച്ചൊഴിയുന്ന മഴയിലും വിജയുടെയും പ്രിയയുടെയും ആ സന്യാസിയുടെയും ദേഹത്ത് ഒരു തുള്ളി ജലം പോലും സ്പർശിക്കുന്നില്ല…
വലുത് കൈയിൽ ദണ്ടും…..മിഴികളിൽ നിറഞ്ഞ ദിവ്യത്വവും…ചുണ്ടിൽ ഒരു വന്യമായ ചിരിയും…ഒപ്പം ജടപ്പിടിച്ച നീണ്ട താടിയും മുടിയും.. കഴുത്തിൽ രുദ്രാക്ഷമാലയും മുഷിഞ്ഞ വസ്ത്രംവും അണിഞ്ഞു ആ സന്യാസി….
