“””””വന്നു… അല്ലെ….””””
അയാൾ ചെറുപുഞ്ചിരിയോടെ ചോദിച്ചതും വിജയ് ദയനീയമായി അയാളെ നോക്കി.
“””ഹ….ഹ… ഹ….ഹ….””””
“”””അല്ല വരുത്തി…..!! “””
“””വന്നതല്ല….വരുത്തിയതാണ് നിന്നെ….”””
“”””മരണം…”””
“”” അവൻ അവനാണ് നിന്നെ എന്റെ മുന്നിൽ വരുത്തിയത്….”””
അയാൾ വന്യമായ ചിരിയോടെ പറഞ്ഞു.
അയാളുടെ വാക്കുകൾ കേട്ടതും വിജയ് പ്രിയയെ ഒന്നുകൂടി ചുറ്റിപ്പിടിച്ചു…അതെ നിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
“”””ഇപ്പൊ നിനക്കെന്റെ സഹായം വേണം….അല്ലെ…?””””
അയാൾ ചോദ്യ ഭാവത്തിൽ വിജയെ നോക്കി ചോദിച്ചു.
“””””ഞാ…ന്….അന്ന്… ക്ഷമിക്കണം… എനിക്ക് സഹായം ചോദിക്കാൻ വേറെ ആരും ഇല്ല… ന്റെ ശ്രീക്കുട്ടിയെ രക്ഷിക്കണം… “””””
അവൻ വിതുമ്പി കൊണ്ട് പറഞ്ഞു… അവസാനം അവൻ പൊട്ടികരഞ്ഞു പോയി…
“””””മരിച്ചതിന് പുനർജ്ജന്മം നൽകാൻ ഞാൻ ദൈവം അല്ല….”””””
അയാളുടെ വാക്കുകളിൽ അവനോട് ഉള്ള പുച്ഛം ഒളിച്ചിരുന്നു…
