Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

അന്നേരം ആണ് അവൻ ഉള്ളയിടത്തെ കുറിച്ച് അവന് വ്യക്തത വന്നത്….

പാറകൊണ്ട് തീർത്ത ഒരു വലിയ അറക്കുള്ളിൽ ആണ് അവനുള്ളത്…

അറയുടെ ഉള്ളിൽ വെളിച്ചതിനായി കുറച്ചു പന്തങ്ങൾ കത്തിച്ചു വെച്ചിട്ടുണ്ട്…

അവൻ കിടക്കുന്നനു നേരെ ഒരു വലിയ പാറയിൽ തീർത്ത ശിലയും അതിന് ഇരുവശത്തുമായി വലിയ നാഗരൂപങ്ങളും ഉണ്ട്… ആ വലിയ ശിലക്ക് ഒരു ആരാധനമൂർത്തിയുടെ സ്വരൂപം ഉള്ളത് പോലെ വിജയ്ക്ക് തോന്നി….

ശിലയുടെ ഉച്ചിയിലേക്ക് ശക്തമായി വെള്ളം മുകളിൽ നിന്നു വന്നു പതിച്ചുകൊണ്ട് ഇരുന്നു…

വെള്ളം ശക്തമായി വന്ന് പതിക്കുന്നതിന്റെ ശബ്ദം കേട്ടത്തിലൂടെ അവന് മനസ്സിലായി അടുത്ത് തന്നെ ഒരു വലിയ വെള്ളച്ചാട്ടം ഉണ്ടെന്ന്….

ആ വെള്ളച്ചാട്ടത്തിൽ നിന്നും ദിശമാറി ഒഴുകുന്ന വെള്ളം ആണ് ആ ശിലയുടെ ശിരസ്സിൽ വന്ന് വീഴുന്നത്.

 

വിജയ് അതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി കാണുകയാണ്….

 

അവൻ മനസ്സിൽ കരുതിയത് താൻ കിരതാമലയുടെ മുകളിൽ നിന്നും വീണ് മരിച്ചു എന്നാണ്.

 

അവൻ മെല്ലെ വെള്ളത്തിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു പക്ഷെ അവന് ഒന്ന് ചലിക്കാൻ പോലും സാധിച്ചില്ല….അവൻ വീണ്ടും ശ്രമിച്ചു പക്ഷെ എഴുനേൽക്കാൻ ആയില്ല… വീണ്ടും ശക്തിയിൽ പലതവണ അവൻ ശ്രമിച്ചു അവന്റെ എല്ലാ ശ്രമങ്ങളും പരാജയത്തിൽ വന്ന് ഒതുങ്ങി..

 

പെട്ടന്ന് ഒരു കാലടി ശബ്ദം അവൻ കേട്ടു….ഓരോ നിമിഷം കഴിയുന്തോറും ആ ശബ്ദം അവനിലേക്ക് അടുത്തുകൊണ്ടിരുന്നു…… ഒടുവിൽ ആ വലിയ അറിയിലേക്ക് ഒരു നിഴൽ രൂപം കയറി വന്നു….ആദ്യം വിജയ്ക്ക് അത് ആരെന്ന് മനസ്സിലായില്ല…!

 

പന്തങ്ങൾ ചൊരിയുന്ന വെളിച്ചതിലൂടെ അവൻ അയാളുടെ മുഖം കണ്ടു… അത് ആ സന്യാസി തന്നെയായിരുന്നു….

 

അയാൾ അവന്റെ മുന്നിലായി വന്നു നിന്നു.

 

“”””ഞാൻ.… ഞാനിപ്പോ… എവിടെയാ… ന്റെ ശ്രീക്കുട്ടി…?”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025