“”””നീ കരയും….നിന്റെ പാതിയുടെ ചലനമറ്റ ദേഹം കാണുമ്പോൾ നീ ഉച്ചത്തിൽ അലറി കരയും…..…അന്ന് ഞാൻ നിന്റെ മുന്നിൽ വരും… നിനക്ക് ഞാൻ അല്ലാതെ വേറെ ഒരു വഴിയില്ല കുഞ്ഞേ….ഹാ….ഹാ… ഹാ…!””””
ആ സന്യാസിയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങികൊണ്ടിരുന്നു.
വിജയ് പ്രിയയുടെ മുഖത്തേക്ക് നോക്കി… അപ്പോഴും അവളുടെ അധരങ്ങളിൽ ഒരു ചെറുപുഞ്ചിരി ദൃശ്യമാണ്… അവൻ ചിറ്റും ഉള്ളതെല്ലാം മറന്നുകൊണ്ട് അവളുടെ അധരങ്ങൾക്ക് മുകളിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു…
അവളുടെ അധരങ്ങളിൽ അന്നേരം നല്ല തോതിൽ തണുപ്പ് പടർന്നിരുന്നു…
എല്ലാവരും ആ കാഴ്ച്ച നിറ കണ്ണുകളോടെ നോക്കി കണ്ടു.
“””””കിരാതമല “””””
ഒരു മന്ത്രം പോലെ വിജയ് ഉരുവിട്ടു… അവൻ വേഗത്തിൽ കട്ടിലിൽ നിന്നും ഇറങ്ങി പ്രിയയെ തോളിലെന്തി തിടുക്കത്തിൽ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി…
“”””അച്ചു..മോനെ… “”””
“””””””ഏട്ടാ “”””
“””മോനെ… നീ ഇത് എങ്ങോട്ടാ… “””
“”””””അച്ചു… “”””
അവന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ഊർമിളയും ഇന്ദുവും വർഷയും ശേഖരനും ഒന്നിന് പിന്നാലെ ഒന്നായി ചോദിച്ചു…
പക്ഷെ വിജയ് അത് ശ്രദ്ധിക്കാതെ വേഗത്തിൽ അവരെ കടന്നു പോയി…
വിജയ് വേഗം പടികൾ ഇറങ്ങി താഴെ എത്തി… കാറിന്റെ കീയും എടുത്തു അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി….
