മുറിക്ക് പുറത്തേക്ക് നടക്കുന്ന പ്രിയയോട് ഊർമിള ചോദിച്ചു…
“”””അതമ്മേ.. അച്ചേട്ടൻ സീതേച്ചിയുടെ മുറീപ്പോയിട്ടിതുവരെവന്നില്ലല്ലോ… ഞാമ്പോയി വിളിക്കട്ടെ… “”””
“”””മോളെങ്ങോട്ടും പോകണ്ട… ഇനി കുറച്ചീസം മോളുടെ ഒപ്പം ഞാനാ കെടക്കണേ… അച്ചു വർഷയുടെ മുറിലും വർഷ സീതയുടെയോപ്പവും കെടന്നോളും… “”””
“”””എന്നാ ഞാബോയി അച്ചേട്ടനോട് പറഞ്ഞിട്ടും വരാ..!””””
“”””വേണ്ട അതൊക്കെ ഞാൻ സീതയോട് പറഞ്ഞിട്ടുണ്ട്… മോള് വന്ന് കെടക്കാൻ നോക്കിയേ… “””””
ഊർമിള അതും പറഞ്ഞു പ്രിയയെ പിടിച്ചു ബെഡിൽ ഇരുത്തി.
പ്രിയ സങ്കടം നിറഞ്ഞ ഭാവത്തോടെ മിഴികൾ ഉയർത്തി ഊർമിളയെ നോക്കി.
“”””കള്ളിപ്പെണ്ണ് ചിണുങ്ങണ്ട…! മോൾക്കിപ്പോ വയ്യത്തത് അല്ലെ അതോണ്ടാ അമ്മ മോളുടെയൊപ്പം കെടക്കാന്നു കരുതിയെ… അമ്മക്കറിയാം മോൾക്ക് അച്ചുവിനെ പിരിഞ്ഞിരിക്കാൻ പറ്റില്ലാന്ന് പക്ഷെ കുറച്ചുദിവസം മോള് അഡ്ജസ്റ്റ് ചെയ്യണം… അമ്മേടെ കള്ളിപ്പെണ്ണ് അല്ലെ… “””””
പ്രിയയുടെ ഇരുകവിളിലും കൈ ചേർത്തുപ്പിടിച്ചു കൊണ്ട് ഊർമിള പറഞ്ഞു.
പ്രിയ അതിന് നിറമിഴികളോട് തലയാട്ടുക മാത്രമാണ് ചെയ്തത്…
ലൈറ്റ് ഓഫ് ചെയ്തു ഇരുവരും ബെഡിൽ കയറി കിടന്നു…
പ്രിയയെ മാറോട് അണച്ചു കുഞ്ഞുക്കിളിയെ അമ്മക്കിളി ചിറകുകൾക്കടിയിൽ സംരക്ഷിക്കും പോലെയാണ് ഊർമിള പ്രിയയെ ചേർത്ത് പിടിച്ചത്…
ഇരുളിൽ പ്രിയയുടെ എങ്ങലടി കേട്ടാണ് ഊർമിൽ ബെഡ് ലാമ്പ് ഓൻ ചെയ്തത്…
“”””അയ്യോ എന്ത് പറ്റി… എന്റെമോളെന്തിനാ കരയാണെ…?””””
