ഊർമിള നിറഞ്ഞൊഴുക്കുന്ന പ്രിയയുടെ മിഴികൾ ഒപ്പിക്കൊണ്ട് ചോദിച്ചു.
പക്ഷെ പ്രിയ മറുപടി ഒന്നും പറയാതെ അവരുടെ മാറിലേക്ക് മുഖം അമർത്തി അവരെ കെട്ടിപ്പിടിച്ചു കിടന്നു…
“”””എന്തിനാടാ അമ്മേടെ പൊന്ന് കരയാണെ… അമ്മോട് പറ. “”””
ഊർമിള പ്രിയയുടെ മുടിയിൽ തലോടി കൊണ്ട് അവളെ കൊഞ്ചിച്ചു.
“”””മോൾക്ക് ബുദ്ധിമുട്ടാണെങ്കീ വേണ്ടാട്ടോ… “”””
“”””ഞാദ്യായിട്ട അമ്മേയിങ്ങിനെയൊക്കെ…… ന്റമ്മടെയൊപ്പം ഇങ്ങനെകെടക്കാൻ ഞാനൊരുപാട് കൊതിച്ചിട്ടുണ്ട് പക്ഷെ….”””””
പ്രിയ തേങ്ങലിന്റെ അകമ്പടിയോടെ ഊർമിളയോട് പറഞ്ഞു..
ഊർമിള അതിന് മറുപടിയായൊന്നും തന്നെ പറഞ്ഞില്ല പകരം അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചു അവളെ ഒന്നുകൂടി തന്നിലേക്ക് അണച്ചുപിടിക്കുകയാണ് അവർ ചെയ്‌തത്…
“””അമ്മേടെമടീകെടക്കാനും.. തല്ലൂടാനും കുറുമ്പുക്കാട്ടുമ്പോ അമ്മേടെചീത്തക്കേക്കാനും.. സങ്കടം തോന്നുമ്പോ ആ ഞെഞ്ചിൽകെടന്നു കരയാനുമൊക്കെ ഞാനെന്തോരം കൊതിച്ചിട്ടുണ്ടെന്നോ…പക്ഷെ നിക്കൊന്നിന്നും ദൈവം ഭാഗ്യം തന്നീല… “”””
അവൾ എങ്ങലടിയോടെ ഊർമിളയോട് പറഞ്ഞു.പ്രിയയുടെ ആഗ്രഹങ്ങൾ..,അവളുടെ നഷ്ടപെട്ട അമ്മയോടുള്ള സ്നേഹമായിരുന്നു ആ വാക്കുകളിൽ.
“”””മോളുടെ അമ്മക്ക് പകരമാവില്ല ഞാൻ… പക്ഷെ ഇനി എന്റെമോള് ആ അമ്മയുടെ കൊറവറിയില്ല….
