“””ഓ… ഇപ്പൊ ഞാബറഞ്ഞതായി കുറ്റം. ഞാനപ്പോ പറഞ്ഞതുപോലെ മോളെ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്റെ മോള് വീഴില്ലായിരുന്നു….””””… പ്രിയ ദേഷ്യത്തോടെ വായിൽ വന്നത് പറഞ്ഞു.
“””” അച്ഛേ ചീത്ത ഒഞ്ഞും പയയല്ലേമ്മേ “”””…പ്രിയ വിജയിനോട് കയർക്കുന്നത് കണ്ടതും കല്യാണി പ്രിയയുടെ തോളിൽ നിന്നും മുഖം ഉയർത്തി പ്രിയയോട് അപേക്ഷിച്ചു.
“””ദേ… മിണ്ടാതെ കെടന്നോ… ഇല്ലേ എന്റേന്ന് നല്ലത് കിട്ടും നെനക്ക് “”””…. വിജയിനോട് ഉള്ള ദേഷ്യം പ്രിയ കല്യാണിയോട് തീർത്തു.
“”””ശ്രീക്കുട്ടി നീ വെറുതെ മോളെ വഴക്ക് പറയണ്ട… ഞാങ്കാരണമാണ് മോള് വീണത് എന്നല്ലേ നീ പറയുന്നേ… എന്നെ ചീത്ത പറഞ്ഞോ മോളെയൊന്നും പറയണ്ട..!”””””… വിജയ് വല്ലായിമയോടെ പ്രിയയെ നോക്കി പറഞ്ഞു.
ഇടർച്ചയോടെയുള്ള വിജയുടെ ശബ്ദം കേട്ടതും പ്രിയ പെട്ടന്ന് നടത്തം നിർത്തി തിരിഞ്ഞു വിജയിനെ നോക്കി. അവന്റെ മുഖത്തെ നിസ്സഹായത കണ്ടതും അവളുടെ ദേഷ്യം നിമിഷം കൊണ്ട് കേട്ടടങ്ങി അവൾ തിരികെ അവന്റെ അരികിലേക്ക് വന്നു.
“”””അച്ചേട്ടാ..സോറി ഞാനന്നേരത്തെ ദേഷ്യത്തിലങ്ങ് പറഞ്ഞുബോയതാ … മോള് വീണതുകണ്ടപ്പോ നിക്ക് സയിച്ചില്ലേട്ടാ..അതാ ഞാൻ…””””… പ്രിയ വിജയിനോട് ചേർന്ന് നിന്നുകൊണ്ട് വിതുമ്പി.
“”””സരൂല… എനിക്ക് വിഷമം ഒന്നുമില്ല, വാ വീട്ടീപോകാം…””””…വിജയ് അതും പറഞ്ഞു പ്രിയയെ കടന്നു പോകാൻ ഒരുങ്ങിയതും പ്രിയ അവന്റെ കൈയിൽ കയറി പിടിച്ചു..
“”””ന്റെഅച്ചേട്ടനല്ലേ പ്ലീസ് സോറി… വേണേയെന്നെ തല്ലിക്കൊ.. ന്നാലും എന്നോടുബിണങ്ങി മിണ്ടാതെയിരിക്കല്ലേ…””””… പ്രിയ മിഴികൾ നിറച്ചു അവനെ നോക്കി ചിണുങ്ങി.
വിജയ് കല്യാണിയെ അവളുടെ കൈയിൽ നിന്നും വാങ്ങി തോളിൽ കിടത്തികൊണ്ട് ഞൊടിയിടയിൽ പ്രിയയെ തന്റെ മാറിലേക്ക് അണച്ചു പിടിച്ചു.
“”””അച്ഛേ… അമ്മ കഞ്ഞൊ…?””””… കല്യാണി മുഖം ഉയർത്തി വിജയുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.
“””ഇല്ലടാ… അമ്മകരഞ്ഞില്ല മോളു…””””..പ്രിയ കല്യാണിയുടെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“”””എനിക്കില്ലേ…””””… ആ മൂഡ് ഒന്ന് മാറ്റാൻ എന്നോണം വിജയ് കള്ളച്ചിരിയോടെ കവിൾ പ്രിയക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു.
