“”””വേണോ….??””””.. പ്രിയയും കുസൃതി ചിരിയോടെ വിജയിനെ നോക്കി.
“””””ഉം… വേണം….”””””… വിജയ് ചിരിയോടെ തലയാട്ടി പറഞ്ഞു.
“”””കല്ലു… നമ്മുക്ക് അച്ഛനുമ്മ കൊടുക്കാ…””””
“”””ആ… “”””
“”””എന്നാ വാടി ചുന്ദരി… അമ്മ ചുണ്ടീകൊടുക്കാം മോളിവിടെകൊടുക്ക്… “””… പ്രിയ കല്യാണിയോട് വിജയുടെ കവിളിൽ തൊട്ടുകൊണ്ട് പറഞ്ഞു ഒപ്പം അവനെ കള്ളച്ചിരിയോടെ നോക്കി ഇരുമിഴികളും ചിമ്മി കാണിച്ചു.
“”””അച്ചേട്ടാ….ഉമ്മ്ഹാ….”””””
“””””അച്ഛേ… ഉമ്മാ “”””
അവർ ഇരുവരും വിജയിനെ ചുംബിച്ചു… പ്രിയ അവളുടെ തേനൂറും അധരങ്ങൾ കൊണ്ട് അവന്റെ ചുണ്ടിൽ ചുംബിച്ചപ്പോൾ കല്യാണി അവളുടെ കുഞ്ഞാധരങ്ങൾ കൊണ്ട് അവന്റെ കവിളിൽ മുത്തി..
വിജയ് അവരെ ഇരുവരെയും ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് രണ്ട് പേരിൽ നിന്നും ചിരിയോടെ ചുംബനം സ്വീകരിച്ചു..
ദേഷ്യവും സങ്കടവും വാശിയും പരിഭവവും എല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ അവിടെവെച്ചു അലിഞ്ഞു ഇല്ലാതെയായി… ഒടുവിൽ അവർ മൂന്ന് പേരും തിരികെ വീടിനെ ലക്ഷ്യമാക്കി നടന്നു.
>>>>>><<<<<<<
രാത്രി അത്താഴത്തിനു ശേഷം കല്യാണിയെ ഉറക്കി കിടത്തി വിജയിനെ കിടക്കാനായി വിളിക്കാൻ പ്രിയ അവന്റെ അരികിലേക്ക് ചെന്നു
സിറ്റ്ഔട്ടിൽ ഒരു കസേരയിൽ ഇരിക്കുകയാണ് വിജയ്….. ആ രാത്രിയുടെ മധുരം വർധിപ്പിക്കാൻ പൂനിലാവ് പൊഴിച്ചുകൊണ്ട് ചന്ദ്രൻ ആകാശ് പ്രസന്നൻ ആണ്…
